Infant kidnapped| തട്ടിക്കൊണ്ടുപോയ 2 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്ക് തിരികെ നല്‍കി; ദമ്പതികള്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) തട്ടിക്കൊണ്ടുപോയ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്ക് തിരികെ നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്പതികളെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ദക്ഷിണ മുംബൈയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടിയെ വില്‍ക്കാന്‍ പ്രതികള്‍ ആഗ്രഹിച്ചിരുന്നുവെന്നും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച കേസുകളില്‍ ദമ്പതികള്‍ ഉള്‍പെട്ടിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

Infant kidnapped| തട്ടിക്കൊണ്ടുപോയ 2 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്ക് തിരികെ നല്‍കി; ദമ്പതികള്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് കമിഷണര്‍ വിവേക് ഫന്‍സാല്‍കര്‍ മാധ്യമങ്ങളോട് പറഞ്ഞത്:

ദക്ഷിണ മുംബൈയിലെ എല്‍ ടി മാര്‍ഗ് ഏരിയയിലെ ഫുട്പാതില്‍ താമസിക്കുന്ന 30 കാരിയായ യുവതിയാണ് ചൊവ്വാഴ്ച രാത്രി 71 ദിവസം പ്രായമുള്ള മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 363 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം ആസാദ് മൈതാന്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും കുഞ്ഞിനെ കണ്ടെത്താന്‍ എട്ട് ടീമുകളെ രൂപീകരിക്കുകയും ചെയ്തിരുന്നു. നിരവധി സിസിടിവികളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് ദക്ഷിണ മുംബൈ, വഡാല പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ 46 വയസ് തോന്നിക്കുന്ന പുരുഷന്‍ കുഞ്ഞിനെ എടുത്ത് നടക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയത് നിര്‍ണായകമായി.

ഹനീഫ് ശെയ്ക്ക് എന്നാണ് ഇയാളുടെ പേര് എന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. പൊലീസ് പിന്നീട് ഇയാളെ കണ്ടെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാളെയും ഭാര്യയെയും അറസ്റ്റ് ചെയ്തു.
 
Keywords: Police rescue infant kidnapped from Mumbai, couple held, Mumbai, News, Police, Child, Kidnap, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia