വിദ്വേഷപ്രസംഗത്തിനല്ല, സ്ത്രീവിരുദ്ധതയ്ക്കാണ് ഹരിദ്വാറില്‍ യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com 16.01.2022) കഴിഞ്ഞ മാസം ഹരിദ്വാറില്‍ നടന്ന മതസമ്മേളനത്തിനിടെ മുസ്ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത് വിദ്വേഷ പ്രസംഗത്തിന്റെ പേരിലല്ലെന്നും സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായി സംസാരിച്ചതിനാണെന്ന് പൊലീസ്. ധരം സന്‍സദിലോ മതസമ്മേളനത്തിലോ നടത്തിയ വിദ്വേഷ പ്രസംഗത്തിനല്ലെന്ന് പൊലീസ് പറഞ്ഞതായി എന്‍ഡിടിവി റിപോർട് ചെയ്‌തു. വിദ്വേഷ പ്രസംഗ കേസില്‍ മതമേലധ്യക്ഷന് നോടീസ് നല്‍കിയിട്ടുണ്ടെന്നും ഈ കേസിലും റിമാന്‍ഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

   
വിദ്വേഷപ്രസംഗത്തിനല്ല, സ്ത്രീവിരുദ്ധതയ്ക്കാണ് ഹരിദ്വാറില്‍ യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്


നടപടിക്രമങ്ങള്‍ തുടരുകയാണെന്നും വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാന്‍ഡ് അപേക്ഷയില്‍ ഉള്‍പെടുത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബര്‍ 17 മുതല്‍ 20 വരെ ഹരിദ്വാറില്‍ നടന്ന ധരം സന്‍സദില്‍ നിന്നുള്ള ക്ലിപുകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും മുന്‍ സൈനിക മേധാവികള്‍, വിരമിച്ച ജഡ്ജിമാര്‍, ആക്ടിവിസ്റ്റുകള്‍, അന്താരാഷ്ട്ര ടെനീസ് ഇതിഹാസം മാര്‍ടിന നവരത്തിലോവ എന്നിവര്‍ ഇതിനെതിരെ രംഗത്ത് വരുകയും ചെയ്തിരുന്നു.

പരിപാടി സംഘടിപ്പിച്ചവരും വിദ്വേഷ പ്രസംഗം നടത്തിയവരും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്. 'പറഞ്ഞതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല, എനിക്ക് പൊലീസിനെ പേടിയില്ല. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു,' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയും ഉള്‍പെടെയുള്ളയുള്ള ബിജെപി നേതാക്കളുമായി ബന്ധമുള്ള പ്രബോധാനന്ദ് ഗിരി പറഞ്ഞു.

അടുത്തിടെ മതം മാറിയ വസീം റിസ്വി എന്ന ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗിമാത്രമാണ് വിദ്വേഷ പ്രസംഗ കേസില്‍ ഇതുവരെ അറസ്റ്റിലായത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം, സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Keywords:  National, New Delhi, News, Top-Headlines, Arrest, Police, Notice, Case, Social Media, Uttar Pradesh, Yogi Adityanath, Chief Minister, BJP, Supreme Court, Muslim, Religion, Speech, Haridwar, Police say Yati Narsimhanand was arrested in Haridwar not for hate speech but for misogyny.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia