Controversy | ഐപിഎസ് ഉദ്യോഗസ്ഥനെ ഖലിസ്ഥാനിയെന്ന് വിളിച്ചത് ബിജെപി നേതാവ് സുവേന്ദു അധികാരിയാണെന്ന് പശ്ചിമ ബംഗാൾ പൊലീസ്; വീഡിയോ പുറത്തുവിട്ടു; കൊൽക്കത്തയിലെ ബിജെപി ഓഫീസിന് സമീപം പ്രതിഷേധവുമായി സിഖുകാർ
ചൊവ്വാഴ്ച ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയെ സന്ദേശ്ഖാലി മേഖലയിലേക്ക് പോകുന്നതിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ ജസ്പ്രീത് സിങ് തടയുന്നതിനിടെയായിരുന്നു സംഭവം. ജസ്പ്രീത് ധംഖാലിയിൽ സിങ്ങും ബിജെപി പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക് തർക്കമുണ്ടായി. ഇതിനിടയിൽ ബിജെപി സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥനെ ഖലിസ്ഥാനി എന്ന് വിളിച്ചുവെന്നാണ് ആരോപണം.
We, the West Bengal Police fraternity, are outraged to share this video, where one of our own officers was called ‘Khalistani’ by the state's Leader of the Opposition. His ‘fault’: he is both a proud Sikh, and a capable police officer who was trying to enforce the law…(1/3)
— West Bengal Police (@WBPolice) February 20, 2024
നിലവിൽ ഐബിയുടെ സ്‌പെഷ്യൽ സൂപ്രണ്ടായി ജോലി ചെയ്യുന്ന ഐപിഎസുകാരനായ ജസ്പ്രീത് സിംഗ്, സന്ദേശ്ഖാലി കേസിൽ ലഭിച്ച പരാതികൾ അന്വേഷിക്കുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി സംസ്ഥാന പൊലീസ് രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗം കൂടിയാണ്. ബിജെപി പ്രവർത്തകരും ഐപിഎസ് ഓഫീസറും തമ്മിലുള്ള സംഭാഷണത്തിൻ്റെ ഒരു ചെറിയ വീഡിയോ സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയും പങ്കുവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പങ്കുവെച്ച വീഡിയോയിൽ ജസ്പ്രീത് സിംഗ് ബിജെപി പ്രവർത്തകരുമായി തർക്കിക്കുന്നത് കാണാം. ഞാൻ തലപ്പാവ് ധരിച്ചതുകൊണ്ടാണ് നിങ്ങൾ എന്നെ ഖലിസ്ഥാനി എന്ന് വിളിക്കുന്നത് എന്ന് അദ്ദേഹം പറയുന്നത് കേൾക്കാം. 'ഞാൻ തലപ്പാവ് ധരിച്ചിരിക്കുന്നതിനാൽ നിങ്ങൾ എന്നെ ഖലിസ്ഥാനി എന്ന് വിളിക്കുന്നു. ഇതാണോ നിങ്ങളുടെ ധൈര്യം? ഏതെങ്കിലും പൊലീസുകാരൻ തലപ്പാവ് ധരിച്ച് ഡ്യൂട്ടി ചെയ്താൽ അയാൾ ഖാലിസ്ഥാനി ആകുമോ?', ഐപിഎസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നു.
Today, the BJP's divisive politics has shamelessly overstepped constitutional boundaries. As per @BJP4India every person wearing a TURBAN is a KHALISTANI.
— Mamata Banerjee (@MamataOfficial) February 20, 2024
I VEHEMENTLY CONDEMN this audacious attempt to undermine the reputation of our SIKH BROTHERS & SISTERS, revered for their… pic.twitter.com/toYs8LhiuU
അതിനിടെ ഐപിഎസ് ഉദ്യോഗസ്ഥന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഖ് സമുദായത്തിൽപ്പെട്ട 200 ഓളം പേർ ബുധനാഴ്ച നഗരത്തിലെ ബിജെപി ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. ജസ്പ്രീത് സിംഗ് തൻ്റെ ചുമതലകൾ നിറവേറ്റുന്നില്ലെന്ന് സുവേന്ദു അധികാരിയും മറ്റൊരു ബിജെപി നേതാവ് അഗ്നിമിത്ര പോളും ആരോപിച്ചു. എന്നാൽ പാർട്ടിയിൽ നിന്ന് ആരെങ്കിലും അദ്ദേഹത്തെ 'ഖലിസ്ഥാനി' എന്ന് വിളിച്ചുവെന്ന ആരോപണം അവർ തള്ളിക്കളഞ്ഞു.
Keywords: News, National, New Delhi, Controversy, Sikhs, Khalistani, Kolkata, BJP, Politics, Police, Video, Police shares Suvendu Adhikari's 'Khalistani' slur video.
< !- START disable copy paste -->