ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യ പോലീസ് ക്ലിയറന്‍സ് നിര്‍ത്തലാക്കി
Jan 26, 2014, 11:38 IST
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യ പോലീസ് ക്ലിയറന്‍സ് നിഷേധിച്ചു. മറ്റ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്ന ഒ.സി.ഐ കാര്‍ഡുള്ള ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍സിനാണു പോലീസ് ക്ലിയറന്‍സ് കൊടുക്കാത്തത്.
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ വെബ്‌സൈറ്റിലും വി.എഫ്.എസ് വെബ്‌സൈറ്റിലും ഇതു സംബന്ധിച്ച അറിയിപ്പുകള്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കു മാത്രമേ പി.സി.സി നല്‍കുകയുള്ളുവെന്നാണു പറയുന്നത്. ഓസ്‌ട്രേലിയയില്‍ കുടിയേറിയ ആയിരക്കണക്കിനു ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇന്ത്യയുടെ ഈ നീക്കം.
ഒരു രാജ്യത്ത് 12മാസമോ അതിലധികമോ പോയിനിന്നാല്‍ പോലീസ് ക്ലിയറന്‍സ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഇപ്രകാരം താമസിച്ച രാജ്യത്തെ ആവശ്യമായി വരും. ലോകത്ത് എല്ലാ രാജ്യങ്ങളും പൗരന്മാര്‍ അല്ലെങ്കില്‍ കൂടി തന്നെ പി.സി.സി നല്‍കുന്നുണ്ട്. ഓസ്‌ട്രേലിയ ഒഴികെ മറ്റെല്ലാ രാജ്യത്തെയും ഇന്ത്യന്‍ എംബസികളും, കോണ്‍സുലേറ്റുകളും ഒ.സി.ഐ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് ഇതുമൂലം പി.ആര്‍ അപേക്ഷ, ജോലിസംബന്ധമായ കാര്യങ്ങള്‍, ചില ബാങ്കിടപാടുകള്‍, വിസ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമക്കുരുക്ക് ഉണ്ടായിരിക്കുകയാണ്. സാധാരണ ഗതിയില്‍ പി.സി.സി നല്‍കാന്‍ ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും താല്‍പര്യമാണുള്ളത്. കാരണം ഇത്തരക്കാര്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ പിടികൂടാനും, ക്രൈം റിക്കോര്‍ഡ് വെരിഫൈ ചെയ്യാനും കിട്ടുന്ന സുവര്‍ണാവസരമാണിത്. എന്നാല്‍ സ്വന്തം രാജ്യമായിട്ടും ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യ ഇത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് ആക്ഷേപമുണ്ട്.
പരാതി നല്‍കിയിട്ടും പ്രവാസി മന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും പറയുന്നു. ക്ലിയറന്‍സ് നിഷേധിച്ച നടപടിക്കെതിരെ നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും പ്രവാസി മന്ത്രിയും വകുപ്പും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പരാതിയുണ്ട്. ഒരു മാസം കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ ഇടപെടാനും തീരുമാനം കാണാനും മന്ത്രി ഒരു നീക്കവും നടത്തിയിട്ടില്ല. പ്രവാസി സംഘടനകളും, ഏതാനും വ്യക്തികളും നേരിട്ടും പരാതികള്‍ നല്‍കിയിരുന്നു. പെര്‍ത്തിലെ ഇന്ത്യ കോണ്‍സുലേറ്റിലേക്കും, കാന്‍ബറയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്കും ജനുവരി ആദ്യം നല്‍കിയ പരാതികളില്‍ നടപടിയുണ്ടായിട്ടില്ല.
കോണ്‍സുലേറ്റ് ഓഫീസിലേക്ക് അയക്കുന്ന കത്തുകള്‍ക്കും ഇ-മെയിലുകള്‍ക്കും അധികൃതര്‍ മറുപടിയും അയക്കാറില്ല. പല കാര്യങ്ങള്‍ക്കും രേഖാമൂലം മറുപടി ലഭിക്കാന്‍ ആറ് മാസമായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയില്‍ ഉണ്ട്. ഫോണ്‍ വിളിച്ചാല്‍ യാതൊരു പ്രതികരണവും ഇല്ല. ഇനി അഥവാ വിളിച്ചാല്‍ കിട്ടണമെങ്കില്‍ എമര്‍ജന്‍സി നമ്പറില്‍ വിളിക്കണം. പരാതികളാണെന്നറിഞ്ഞാല്‍ ഇത് എടുക്കുന്ന ഉദ്യോഗസ്ഥന്‍ കട്ടുചെയ്യാറുമുണ്ട്.
കോണ്‍സുലേറ്റില്‍ പരാതികള്‍ നല്‍കിയ ശേഷം നടപടിയില്ലാത്തതിനാലാണു ഒടുവില്‍ പ്രവാസികള്‍ വകുപ്പ് മന്ത്രി വയലാര്‍ രവിക്ക് നേരിട്ടു പരാതി നല്‍കിയത്. ഈ പരാതിയിലും തീരുമാനവും ഒരു മറുപടിപോലും തരുവാന്‍ മന്ത്രിക്കും ഓഫീസിനും കഴിഞ്ഞിട്ടില്ല. മന്ത്രിക്ക് തിരഞ്ഞെടുപ്പും, കെ.പി.സി.സി പ്രസിഡണ്ടിനേ വാഴിക്കുന്ന ചരടുവലി തിരക്കുമാണെങ്കില്‍ ഓഫീസിലേ ഒരു സെക്രട്ടറിപോലും ഈ വിഷയത്തില്‍ ഇടപെട്ടില്ല എന്നതാണു വസ്തുത.
ഒടുവില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തിയെങ്കിലും പരിഹാരമായിട്ടില്ല. വിഷയത്തില്‍ അന്വേഷണം നടന്നുവരുന്നതായാണ് ഇടപെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതും നിരുത്തരവാദപരമായ മറുപടിതന്നെ. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റ് ഒന്നുതുറന്നാല്‍ മനസിലാക്കാവുന്ന കാര്യത്തിനാണു ഇത്തരം വങ്കത്തരം എഴുന്നള്ളിക്കുന്നത്.
പ്രവാസികളുടെ വകുപ്പും മന്ത്രിയും അതും കേരളീയനായിട്ടും പ്രവാസികളുടെ വിഷയം പരിഹരിക്കാന്‍ താമസം ഉണ്ടാവുകയാണ്. ഓസ്‌ട്രേലിയയില്‍ ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായ ഒ.സി.ഐ ക്കാരാണ്.
വിന്‍സ് മാത്യു. പെര്‍ത്ത്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : National, Australia, India, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.