ന്യൂഡല്‍ഹി: (www.kvartha.com 21/01/2015) സുനന്ദ പുഷ്കര്‍ മരണത്തിന് മുമ്പ് സംസാരിച്ച പത്രപ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുന്നു.
ടെലിഫോണിലാണ് സുനന്ദ പുഷ്കര്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ഒരു ടെലിവിഷന്‍ ജേണലിസ്റ്റും രണ്ട് വനിതാ പത്രപ്രവര്‍ത്തകരുമായി സംസാരിച്ചത്. ഇവരെയാണ് പോലിസ് ചോദ്യം ചെയ്യുന്നത്. സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂരിനെ ചോദ്യംചെയ്തതിന്റെ തുടര്‍ച്ചയായാണിത്. ശശി തരൂരിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി പറഞ്ഞു.

സംശയങ്ങളുണ്ടെങ്കില്‍ പ്രത്യേക അന്വേഷണസംഘം തരൂരിനെ വീണ്ടും ചോദ്യംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞവര്‍ഷം ജനവരി 17ന് ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലിലാണ് 52കാരിയായ സുനന്ദ പുഷ്കറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ജനവരി 15ന് ഹോട്ടലില്‍ മുറിയെടുത്ത സുനന്ദ തൊട്ടടുത്ത ദിവസം പുറത്തുപോയതിന്റെ വിശദാംശങ്ങളും ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തേടുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.