മോഡിയുടെ സ്ഥാനാരോഹണം രാജാവിന്റെ കിരീടധാരണം

 


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോഡിയുടെ സ്ഥാനാരോഹണം രാജാവിന്റെ കിരീടധാരണത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് പ്രമുഖ രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകര്‍. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങുകള്‍ മിനിറ്റുകള്‍ ഇടവിട്ട് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഏഴ് രാജ്യങ്ങളുടെ ഭരണാധിപന്മാര്‍, കോടീശ്വരന്മാരായ ബിസിനസുകാര്‍, പേരുകേട്ട കലാകാരന്മാര്‍. ഇവരുടെ സാന്നിദ്ധ്യത്തിലാണ് ഇന്ത്യയുടെ 14മത് പ്രധാനമന്ത്രിയായി മോഡി സത്യവാചകം ചൊല്ലി സ്ഥാനമേറ്റത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഔദ്യോഗീക ആഘോഷമായിരുന്നു മോഡിയുടെ സ്ഥാനാരോഹണം. ഇത് ചരിത്രത്തില്‍ ഇടം നേടുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.

ഈവന്റ് മാനേജ്‌മെന്റ് മാതൃകയില്‍ നടന്ന ആദ്യ സത്യപ്രതിജ്ഞ ചടങ്ങായിരുന്നു ഇത്. ഇതിന് മുന്‍പ് ഞാന്‍ കണ്ട സത്യപ്രതിജ്ഞകള്‍ വളരെ വസ്തുനിഷ്ഠമായിരുന്നു. തികച്ചും ഔദ്യോഗീക ചടങ്ങുകളായിരുന്നു അതെല്ലാം. ഇപ്പോള്‍ നടന്ന ആഘോഷത്തിന് സമാനമായതുണ്ടായത് 1977ലാണ്. ജനതാ പാര്‍ട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. പിന്നെ 1989ലെ വിപി സിംഗിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. എന്നാല്‍ അതൊന്നും ഈ ആഘോഷങ്ങള്‍ക്ക് അടുത്തുപോലുമെത്തുന്നില്ല മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേത്കര്‍ പറഞ്ഞു.

സാര്‍ക്ക് നേതാക്കളെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കാനുള്ള മോഡിയുടെ തീരുമാനമാണ് എല്ലാം മാറ്റിമറിച്ചത്. അതോടെ ലോകം ഉറ്റുനോക്കുന്ന ചടങ്ങായി മറി മോഡിയുടെ സ്ഥാനാരോഹണം.

മോഡിയുടെ സ്ഥാനാരോഹണം രാജാവിന്റെ കിരീടധാരണംഇത് രാജാവിന്റെ കിരീടധാരണം പോലെയായി. അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാര്‍ കിരീടധാരണത്തിന് എത്തിയതുപോലെയായിരുന്നു. കാണാനും കേള്‍ക്കാനും ആഹ്ലാദിക്കാനുമുള്ള കാര്യങ്ങള്‍ ഇവിടെയുണ്ടായി. ഇതൊന്നും മുന്‍പുണ്ടായിരുന്നില്ല മറ്റൊരു മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ കിംഗ്ഷുക് നാഗ് പറഞ്ഞു.

രാജ്ഘട്ടില്‍ മോഡി എത്തിയതിനേയും രാഷ്ട്രീയ നിരീക്ഷകര്‍ വന്‍ പ്രാധാന്യത്തോടെയാണ് കണ്ടത്. സ്ഥാനാരോഹണ ദിവസത്തെ ആദ്യ ഔദ്യോഗീക ചടങ്ങ് രാജ്ഘട്ടിലെത്തി മഹാത്മ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കലായിരുന്നു. മഹാത്മ ഗാന്ധിയും ഗുജറാത്തിയാണ്. താന്‍ മഹാത്മ ഗാന്ധിയുടെ തുടര്‍ച്ചക്കാരനെന്ന് ഭാവിക്കാനാണ് മോഡിയുടെ ശ്രമമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

SUMMARY:
With the media’s heralding of the 'Modi era' with its exhaustive and minute-to-minute coverage of 'Rashtrapati Bhavan’s biggest-ever event' and the announcement of a guest-list that boasts of seven heads of state, business tycoons and renowned artists, Narendra Modi’s oath-taking ceremony as India’s 14the Prime Minister has begun to look and feel like coronation ceremony of a king.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Narendra Modi swearing-in, Rashtrapati Bhavan, Nawaz Sharif, Mahinda Rajpaksa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia