രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴ് വര്‍ഷം കൊണ്ട് സമ്പാദിച്ചത് 4,662 കോടി

 


രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴ് വര്‍ഷം കൊണ്ട് സമ്പാദിച്ചത് 4,662 കോടി
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏഴ് വര്‍ഷം കൊണ്ട് സമ്പാദിച്ചത് 4,662 കോടി രൂപ. സംഭാവനകളിലൂടെ 2004 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്പാദിച്ച തുകയാണ്‌ ഇത്. ഏറ്റവും കൂടുതല്‍ പണം പിരിച്ചത് കോണ്‍ഗ്രസാണ്‌, 2,008 കോടി. ബിജെപി 994 കോടി രൂപയാണ്‌ പിരിച്ചത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍.ഇ.ഡബ്ല്യൂ) എന്നിവയാണ്‌ റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 23 രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ധനം സമ്പാദിച്ചത് പ്രധാനമായും കൂപ്പണുകളുടെ വില്‍പനയിലൂടെയാണ്‌/ 2004 മുതല്‍ 2011 വരെ കേന്ദ്രഭരണം കോണ്‍ഗ്രസിനായതിനാല്‍ ഇക്കാലയളവില്‍ കൂടുതല്‍ കൂപ്പണുകള്‍ വിറ്റഴിച്ചതായാണ്‌ എ.ഡി.ആര്‍ വ്യക്തമാക്കുന്നത്. ആകെ വരുമാനത്തിന്റെ 14.42 ശതമാനം മാത്രമാണ്‌ സംഭാവനയായി പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ളത്.

എന്നാല്‍ ബിജെപിയുടെ വരുമാനത്തിന്റെ 81.47 ശതമാനവും ട്രസ്റ്റുകളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സംഭാവനയാണ്‌. ഇത് രാഷ്ട്രീയപാര്‍ട്ടികളുടെ ബ്ലാക്ക് ബോക്സാണെന്നും ഇത്തരത്തിലുള്ള വരുമാനമാണ്‌ രാജ്യത്ത് അഴിമതിക്ക് കാരണമാകുന്നതെന്നും എ.ഡി.ആറിന്റെ സ്ഥാപക അംഗമായ പ്രൊഫ. ജഗ്ദീ ചോക്കര്‍ ആരോപിച്ചു.

അതേസമയം ആദിത്യ ബിര്‍ള ഗ്രൂപ്പും ടോറന്റ് പവര്‍ ലിമിറ്റഡും ഒരേസമയം ബിജെപിക്കും കോണ്‍ഗ്രസിനും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

SUMMERY: New Delhi: Political parties in India have amassed a staggering Rs. 4,662 crore through donation and other sources since 2004, with the ruling Congress at the top with an income of Rs.2,008 crore followed by BJP at Rs. 994 crore, claimed two NGOs today.

Keywords: National, New Delhi, Political parties, Donation, Fund, Coupons, Congress, BJP, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia