മമത വാശിയില്‍ ഉറച്ചാല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍

 


കൊല്‍ക്കത്ത: (www.kvartha.com 08.04.2014) പശ്ചിമ ബംഗാളില്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തെരഞ്ഞെടുപ്പ് കമ്മീഷനും നേര്‍ക്കുനേര്‍ പോരാടുന്നു. താന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ഒരു ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് മമതയുടെ വാദം.

അഞ്ച് പോലീസ് സൂപ്രണ്ടുമാര്‍, ഒരു ജില്ലാ മജിസ്‌ട്രേറ്റ് , രണ്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ സുനില്‍ ഗുപ്ത സ്ഥലം മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

മമത വാശിയില്‍ ഉറച്ചാല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍മമത സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനാകില്ലെന്നാണ് മമതയുടെ നിലപാട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് മുമ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവ് നടപ്പാക്കണമെന്നും കമ്മീഷന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ സ്ഥലം മാറ്റത്തിന് നിര്‍ദേശിച്ച ഉദ്യോഗസ്ഥര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. തുടങ്ങിയ പാര്‍ട്ടികള്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈകൊണ്ടത്.  ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയതാണ് മമതയെ ചൊടിപ്പിച്ചത്. ഏപ്രില്‍ 17ന് അഞ്ചാംഘട്ടത്തിലാണ് പശ്ചിമബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
കാറില്‍ ലോറിയിടിച്ച് വ്യവസായി മരിച്ചു; 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Keywords:  Polls in West Bengal could be cancelled if EC orders on officials' transfer not followed, Kolkata, Mamata Banerjee, Lok Sabha, Election-2014, Police, Allegation, Congress, BJP, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia