Defamation Case | പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; ഭർത്താവ് സാം ബോംബെയും കുടുങ്ങി; 'മരണക്കളി' ചിലവേറിയതായി മാറുമോ?

 


ന്യൂഡെൽഹി: (KVARTHA) ഫെബ്രുവരി രണ്ടിന് പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു പോസ്റ്റ് ഏവരെയും ഞെട്ടിച്ചു. ഗർഭാശയമുഖ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചുവെന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ അടുത്ത ദിവസം ഇത് തെറ്റാണെന്ന് തെളിഞ്ഞു. പൂനം തന്നെ നേരിട്ടെത്തി താൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. ഗർഭാശയമുഖ കാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് താൻ ഇത് ചെയ്തതെന്നായിരുന്നു നടിയുടെ വിശദീകരണം.

Defamation Case | പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; ഭർത്താവ് സാം ബോംബെയും കുടുങ്ങി; 'മരണക്കളി' ചിലവേറിയതായി മാറുമോ?

നിയമപോരാട്ടത്തിൽ കുടുങ്ങി

ഇപ്പോൾ ഈ വിഷയത്തിൽ നിയമപോരാട്ടത്തിൽ കുടുങ്ങിയിരിക്കുകയാണ് പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഇവർക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിയായ ഫൈസാൻ അൻസാരി എന്നയാളാണ് പരാതിക്കാരൻ. പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കാൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കാൻസറിൻ്റെ ഗൗരവം നിസാരവൽക്കരിച്ച് പലരുടെയും വികാരങ്ങൾ വച്ചു കളിച്ച പൂനത്തെയും സാമിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് ഫൈസാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പൂനം പാണ്ഡെ തൻ്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകർക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്ന് ഫൈസാൻ ആരോപിച്ചു.
താൻ സിവിൽ ലൈൻസ് കാൺപൂർ കോടതിയിൽ ഹാജരായതായും പൂനത്തിനും ഭർത്താവ് സാം ബോംബെയ്ക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും അതിൻ്റെ പകർപ്പ് കാൺപൂർ പൊലീസ് കമ്മീഷണർക്കും നൽകിയിട്ടുണ്ടെന്നും ഫൈസാൻ അറിയിച്ചു.

Keywords: News, National, New Delhi, Poonam Pandey, Defamation Case, Actress, Sam Bombay, Poonam Pandey and Sam Bombay slapped with Rs. 100 crore defamation lawsuit.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia