പിഞ്ചുകുഞ്ഞിനെ കൊല്ലണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍

 


ചിറ്റൂര്‍: (www.kvartha.com 24.06.2016) പിഞ്ചുകുഞ്ഞിനെ കൊല്ലണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍. മാരകമായ കരള്‍രോഗം ബാധിച്ച എട്ടുമാസം പ്രായമുള്ള മകളുടെ ദയാവധം ആവശ്യപ്പെട്ടാണ് ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലുള്ള മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.

ആന്ധ്രയിലെ പ്രാദേശിക കോടതിയെയാണ് ഇവര്‍ സമീപ്പിച്ചത്. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ മകളുടെ ചികിത്സ മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്നും തുടര്‍ ചികിത്സയ്ക്ക് 50 ലക്ഷത്തോളം രൂപ ആവശ്യമാണെന്നും ഇവര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ അധികാരപരിധിക്ക് പുറത്തുള്ള കേസായതിനാല്‍ കോടതി വിധി പ്രഖ്യാപിച്ചില്ല. പകരം ജില്ലാകോടതിയെയോ ഹൈദരാബാദ് ഹൈക്കോടതിയെയോ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പലചരക്ക് കടയിലെ തൊഴിലാളിയാണ് കുട്ടിയുടെ പിതാവ് രമണപ്പ. തുച്ഛമായ ശമ്പളമേ ഇദ്ദേഹത്തിന് ലഭിക്കുന്നുള്ളൂ. മകള്‍ക്ക് ഗുരുതര കരള്‍ രോഗമാണെന്നറിഞ്ഞപ്പോള്‍ മകളേയും കൊണ്ട് ഭാര്യ സരസ്വതിക്കൊപ്പം ആശുപത്രികള്‍ തോറും കയറിയിറങ്ങി.

ഭീമമായ തുകയാണ് ചികിത്സയ്ക്ക് വേണ്ടിവരുന്നതെന്നറിഞ്ഞപ്പോള്‍ ആ മാതാപിതാക്കള്‍ ആകെ തകര്‍ന്നു. മകളുടെ ചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കാന്‍ മറ്റു വഴിയില്ലാതെ വന്നപ്പോള്‍ രണ്ടു വഴി മാത്രമേ ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ കുട്ടിയെ കൊല്ലുക അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും സഹായം തേടുക. കരളില്‍ മാരകമായ രോഗമായതിനാല്‍ കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ കുഞ്ഞിനെ രക്ഷിക്കാന്‍ സാധിക്കൂ. എന്നാല്‍ അതിനാവശ്യമായ പണം സംഘടിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയില്ല.

ആറുവര്‍ഷത്തോളം കുട്ടിയെ വീണ്ടും ചികിത്സിക്കണം. ഒരുമാസം തന്നെ അമ്പതിനായിരം രൂപയോളമാണ് മരുന്നുകള്‍ക്ക് മാത്രമായി വേണ്ടിവരുന്നത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും കടംവാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് ഇവര്‍ ഇതുവരെ ചികിത്സ നടത്തിയിരുന്നത്.
പിഞ്ചുകുഞ്ഞിനെ കൊല്ലണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍

Also Read:
കണ്ണൂര്‍ പഴയങ്ങാടിയില്‍ കാറപകടത്തില്‍ പടന്ന എടച്ചാക്കൈ സ്വദേശി മരിച്ചു

Keywords:  Poor couple seeks mercy-killing of their ailing child in Chittoor, Relatives, Hospital, Treatment, Economic Crisis, Parents, High Court, Daughter, Friends, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia