Cyber Attack | ശിരോ വസ്ത്രത്തിൽ ഫോട്ടോ ഷൂട്ട്; പോപ് ഗായിക റിഹാനയ്ക്കെതിരെ സൈബർ ആക്രമണം; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
Apr 12, 2024, 12:35 IST
ന്യൂഡെൽഹി: (KVARTHA) പോപ് ഗായിക റിഹാന സോഷ്യൽ മീഡിയയിൽ സജീവമാണ്. പാട്ടുകളില്‍ മാത്രമല്ല ഫാഷൻ രംഗത്തും പ്രശസ്തയാണ് അവർ. ഇപ്പോഴിതാ റിഹാനയുടെ ഫോട്ടോ ഷൂട്ട് വൈറൽ ആയിരിക്കുകയാണ്. ശിരോവസ്ത്രം ധരിച്ച് നടത്തിയ ഫോട്ടോഷൂട്ട് വലിയ വിവാദത്തിനും ഇടയാക്കി. ഇതിന്റെ പേരിൽ സൈബർ ആക്രമണവും നേരിട്ട് കൊണ്ടിരിക്കുകയാണ് താരം. സ്പ്രിങ് മാഗസിന്റെ ഏപ്രിൽ ലക്കത്തിലെ തന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് പകർത്തിയ ചിത്രങ്ങളാണ് റിഹാന പങ്കുവെച്ചത്.
കന്യാസ്ത്രീകളെ ഓർമിപ്പിക്കും വിധത്തിലുള്ള ശിരോവസ്ത്രമാണ് റിഹാന ധരിച്ചിരിക്കുന്നത്. വെളുത്ത ഷർട്ടും കറുത്ത പാന്റ്സും ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കും ശിരോവസ്ത്രവും ധരിച്ചാണ് ചിത്രങ്ങളിൽ റിഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മതപരമായ കാര്യങ്ങൾ വെച്ചുകൊണ്ട് എന്തിനാണ് ഇങ്ങനെ കളിക്കുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ റിഹാനയോട് ചോദിക്കുന്നത്. നിങ്ങൾ ഒരുകാലത്തും ക്രസ്തുമതത്തെ ബഹുമാനിച്ചിട്ടില്ല എന്ന് മറ്റു ചിലരും വിമർശിച്ചു.
നിങ്ങളെന്തുകൊണ്ട് ഹിജാബ് ധരിച്ച് ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തുന്നില്ലെന്നായിരുന്നു മറ്റുചിലരുടെ ചോദ്യം. ആരോപണങ്ങളും വ്യത്യസ്‌ത കമന്റുകളുമായി സോഷ്യൽ മീഡിയയിൽ റിഹാനയുടെ ഫോട്ടോഷൂട് വൈറലായിട്ടുണ്ട്. ക്രൈസ്തവ മത വികാരം വ്രണപ്പെടുത്തിയെന്നാണ് പൊതുവെയുള്ള ആരോപണം.
< !- START disable copy paste -->

Keywords: News, Malayalam News, Cyber Attack, Pop singer, Rihanna, Viral, Social Media, Pop singer Rihanna faces backlash after latest photoshoot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.