Paracetamol | പനി വരുമ്പോൾ വീണ്ടും വീണ്ടും പാരസെറ്റമോൾ കഴിക്കാറുണ്ടോ? നിങ്ങളെ ഗുരുതരമായ ഹൃദയ രോഗിയാക്കാം! ഞെട്ടിക്കുന്ന പുതിയ പഠനം പുറത്ത്

 


ന്യൂഡെൽഹി: (KVARTHA) പനി ശരീരത്തിൻ്റെ സ്വാഭാവിക പ്രക്രിയയാണ്, ഇത് സാധാരണയായി ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പനി വരുമ്പോൾ പലർക്കും ആദ്യം മനസിൽ വരുന്നത് പാരസെറ്റമോളാണ്. പനി, ജലദോഷം എന്നിവ പോലുള്ള സാധാരണ അസുഖങ്ങൾക്ക് പരിഹാരമായി പലരും ഉപയോഗിക്കുന്ന പാരസെറ്റമോൾ ഉപയോഗിക്കുന്നു.

Paracetamol | പനി വരുമ്പോൾ വീണ്ടും വീണ്ടും പാരസെറ്റമോൾ കഴിക്കാറുണ്ടോ? നിങ്ങളെ ഗുരുതരമായ ഹൃദയ രോഗിയാക്കാം! ഞെട്ടിക്കുന്ന പുതിയ പഠനം പുറത്ത്

മിക്കവരും ഡോക്ടറുമായി ആലോചിക്കാതെയാണ് ഇത് കഴിക്കുന്നത്. ഇത് പല വിധത്തിൽ ശരീരത്തെ ബാധിക്കും. നിങ്ങൾ ചെറിയ അളവിൽ പോലും പാരസെറ്റമോൾ കഴിക്കുകയാണെങ്കിൽ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

പഠനം എന്താണ് പറയുന്നത്?

കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ നടന്ന അമേരിക്കൻ സൈക്കോളജി ഉച്ചകോടിയിൽ അവതരിപ്പിച്ച പഠനത്തിലാണ് പാരസെറ്റമോൾ ഹൃദയത്തിന് ഹാനികരമാണെന്ന് തെളിയിച്ചിരിക്കുന്നത്. നിലവിൽ എലികളിലാണ് ഈ പഠനം നടത്തിയത്. ഭാവിയിൽ ഇത് മനുഷ്യരിലും പരീക്ഷിക്കാവുന്നതാണ്. പഠനത്തിൽ, ഗവേഷകർ എലികൾക്ക് പാരസെറ്റമോളിൻ്റെ ഒരു ഡോസ് നൽകി, അതിൽ എലികളുടെ ഹൃദയ കോശങ്ങളിലെ പ്രോട്ടീനുകളിൽ മാറ്റങ്ങൾ കണ്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ എലികളുടെ പ്രോട്ടീനിൽ മുമ്പത്തേക്കാൾ കൂടുതൽ മാറ്റം വന്നതായി കണ്ടെത്തി, ഹൃദയത്തിലും കേടുപാടുകൾ കണ്ടെത്തി. എന്നിരുന്നാലും, ഈ മരുന്നിൻ്റെ നിരവധി ദോഷങ്ങൾ മനുഷ്യരിലും കണ്ടുവരുന്നു.

ഹൃദയത്തിന് ഹാനികരമാണ്

കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നതനുസരിച്ച്, നിങ്ങൾ ഒരു ദിവസം 500 മില്ലിഗ്രാം പാരസെറ്റമോൾ കൂടുതൽ തവണ കഴിച്ചാൽ, ഹൃദ്രോഗ സാധ്യത വർധിപ്പിക്കാം. അതിനാൽ, ഡോക്ടറുടെ നിർദേശം കൂടാതെ ഈ മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക. പാരസെറ്റമോൾ അമിതമായി കഴിക്കുന്നത് കരളിനെയും വൃക്കയെയും ബാധിക്കുമെന്ന് ഇതിന് മുമ്പും ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

പാരസെറ്റമോളിൻ്റെ പാർശ്വഫലങ്ങൾ

പാരസെറ്റമോൾ അമിതമായി കഴിക്കുന്നത് ഛർദി, ഓക്കാനം എന്നിവയ്ക്കും ചർമ്മത്തെ ബാധിക്കാനും കാരണംകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് കഴിക്കുന്നതിലൂടെ കട്ടിയുള്ള മൂത്രവും അമിതമായ ക്ഷീണവും പോലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം. മലബന്ധത്തിനും വിശപ്പില്ലായ്മയ്ക്കും വഴിവെച്ചേക്കാം.

Keywords: News, Malayalam News, Paracetamol, Health, Lifestyle, Heart Damage, Fever, Popping Paracetamol Casually Could Trigger Serious Heart Damage
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia