മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം പി ആര്‍ ശ്രീജേഷിന്
Feb 1, 2022, 08:46 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം ഹോകി താരം പി ആര്‍ ശ്രീജേഷിന്. 17 രാജ്യങ്ങളില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട 24 കായികതാരങ്ങളില്‍നിന്നാണ് ശ്രീജേഷ് വോടെടുപ്പിലൂടെ ഒന്നാമനാകുന്നത്. ഓണ്‍ലൈന്‍ വോടിങ്ങിലൂടെയാണ് മികച്ച കായിക താരത്തെ തിരഞ്ഞെടുത്തത്.
പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്‍ഡ്യന്‍ താരവും ആദ്യ പുരുഷ ഹോകി താരവുമാണ് ശ്രീജേഷ്. അന്താരാഷ്ട്ര ഹോകി ഫെഡറേഷനാണ് ശ്രീജേഷിനെ നാമനിര്‍ദേശം ചെയ്തത്. 2019ല്‍ വനിത ഹോകി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍ പുരസ്‌കാരം നേടിയിരുന്നു.
അടുത്തിടെയാണ് ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ ധ്യന്‍ചന്ദ് ഖേല്‍രത്ന ലഭിച്ചത്. അതിനുമുമ്പ് അന്താരാഷ്ട്ര ഹോകി ഫെഡറേഷന്റെ മികച്ച ഗോള്‍ കീപറായി തിരഞ്ഞെടുക്കപ്പെട്ടു. ടോക്യോ ഒളിംപിക്സില്‍ നീണ്ട ഇടവേളയ്ക്കുശേഷം ഇന്‍ഡ്യ വെങ്കലം നേടുമ്പോള്‍ ശ്രീജേഷിന്റെ തകര്‍പന്‍ പ്രകടനം നിര്‍ണായകമായി.
2004 മുതല്‍ ഇന്‍ഡ്യക്കായി കളിക്കുന്ന ശ്രീജേഷ് ഇന്‍ഡ്യന്‍ ടീമിന്റെ നായകനായിട്ടുണ്ട്. 2016 റിയോ ഒളിംപിക്സില്‍ കളിച്ച ടീമിന്റെ ക്യാപ്റ്റനായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളിമെഡല്‍ നേട്ടത്തിലേക്കും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലനേട്ടത്തിലേക്കും ടീമിനെ നയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.