Killed | പ്രഭാസിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മില്‍ വഴക്ക്; വടിയും സിമന്റുകട്ടയും കൊണ്ട് മര്‍ദനമേറ്റ യുവാവിന് ദാരുണാന്ത്യം; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

 


രാജമഹേന്ദ്രവാരം: (www.kvartha.com) പശ്ചിമ ഗോദാവരി ജില്ലയിലെ ആറ്റിലി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി ഒരാളെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തിയതായി റിപോര്‍ട്. രണ്ട് തെന്നിന്‍ഡ്യന്‍ നടന്‍മാരുടെ ആരാധകര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കിഷോര്‍ എന്ന ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എലുരു പൊലീസ് കൊലപാതകിയെ അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: എല്ലൂരിലെ ഹരികുമാറും കിഷോര്‍ കുമാറും ആറ്റിലി ഗ്രാമത്തിലേയ്ക്ക് ജോലിക്കായി എത്തിയതായിരുന്നു. എല്ലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍ സെക്രടറിയാണ് ഹരികുമാര്‍. കിഷോര്‍ ആകട്ടെ പവന്‍ കല്യാണിന്റെ കടുത്ത ആരാധകനും.

ഹരികുമാര്‍ പ്രഭാസിന്റെ ചിത്രം വാട്‌സ് ആപ് സ്റ്റാറ്റസായി ഇട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. താന്‍ ഒരു പവന്‍ കല്യാണ്‍ ആരാധകനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ സ്റ്റാറ്റസ് ആക്കണമെന്നും കിഷോര്‍ ഹരികുമാറിനോട് പറഞ്ഞു. എന്നാല്‍ ഹരി കുമാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. താന്‍ പ്രഭാസിന്റെ ഫാന്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ കിഷോര്‍ സ്റ്റാറ്റസ് ആക്കണമെന്നും ഹരി കുമാര്‍ പറഞ്ഞു.

ഇതിനെ ചൊല്ലിയാണ് കിഷോറും ഹരി കുമാറും തര്‍ക്കം തുടങ്ങിത്. നടന്‍ പ്രഭാസിന്റെ ചിത്രം മാറ്റുകയും പവന്‍ കല്യാണിനെ സ്റ്റാറ്റസാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഹരി കുമാര്‍ തയ്യാറായില്ല. കിഷോര്‍ പ്രഭാസിനെയും താരത്തിന്റെ ആരാധകനായ ഹരി കുമാറെയും ശകാരിക്കാന്‍ തുടങ്ങുകയും ചെയ്തു. തന്റെ ഇഷ്ട താരത്തെ അപമാനിച്ചതിനാല്‍ കിഷോറിനെ ഹരി കുമാര്‍ ആക്രമിക്കുകയായിരുന്നു. 

Killed | പ്രഭാസിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മില്‍ വഴക്ക്; വടിയും സിമന്റുകട്ടയും കൊണ്ട് മര്‍ദനമേറ്റ യുവാവിന് ദാരുണാന്ത്യം; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍


കിഷോറും ഹരി കുമാറും വടിയും സിമന്റുകട്ടയും എടുത്ത് പരസ്പരം മര്‍ദിച്ചു. പരസ്പരമുള്ള ആക്രമണത്തില്‍ കിഷോറിന് ജീവന്‍ നഷ്ടമാകുകയും ചെയ്തു. പൊലീസെത്തി ഹരി കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Keywords:  News, National, National-News, Crime, Killed, Police, Arrested, Local News, Crime-News, Prabhas, Pawan fans fight, one killed in Andhra Pradesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia