Sansar Devi | സുഖ് വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ ആ കാഴ്ച കാണാന്‍ അമ്മയും എത്തി; മകന് ജനസേവകനാണെന്നും അവന് സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുമെന്നും സന്‍സാര്‍ ദേവി
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ ആ കാഴ്ച കാണാന്‍ അദ്ദേഹത്തിന്റെ അമ്മ സന്‍സാര്‍ ദേവി യും ഷിംലയിലെ വേദിയിലെത്തി. സഞ്ജൗലി ഹെലിപാഡില്‍ സുഖു നേരിട്ടെത്തി അമ്മയെ സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിലെത്തിച്ചു.
സുഖ്വിന്ദര് സിങ് സുഖു ജനസേവകനാണ്. അവന് സംസ്ഥാനത്തെ ജനങ്ങളെ സേവിക്കും എന്ന് സുഖുവിന്റെ മാതാവ് സന്‍സാര്‍ ദേവി പറഞ്ഞു. കോണ്‍ഗ്രസ് നല്കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാന്‍ സുഖ്വിന്ദറിന് സാധിക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് സചിന് പൈലറ്റ് പറഞ്ഞു. ഹിമാചലിലെ ജനങ്ങള്‍ എപ്പോഴും കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നും സചിന് കൂട്ടിച്ചേര്‍ത്തു.
ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് വളരെ സന്തോഷം നല്‍കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. സുഖ്വിന്ദര് സിങ് സുഖു നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്. വളരെ ചെറിയ ഗ്രാമത്തില്‍ നിന്നുള്ളയാള്‍ക്കും ഉന്നതികളിലെത്താമെന്ന് അദ്ദേഹം തെളിയിച്ചുവെന്ന് ഭഭ്രിയാന് ഗ്രാമവാസി പറഞ്ഞു. ഞങ്ങള്‍ക്ക് അഭിമാന നിമിഷമാണിത്. ആര്‍ക്കും ഈ ഗ്രാമത്തെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിനായി തീര്‍ചയായും പ്രവര്‍ത്തിക്കുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രിയുടെ നാട്ടുകാരി കൂട്ടിച്ചേര്‍ത്തു.
Keywords: Himachal Pradesh CM designate Sukhwinder Singh Sukhu receives his mother Sansar Devi at Sanjauli helipad, ahead of his swearing-in ceremony in Shimla today, Himachal Pradesh, News, Chief Minister, Oath, Mother, National.Himachal Pradesh CM designate Sukhwinder Singh Sukhu receives his mother Sansar Devi at Sanjauli helipad, ahead of his swearing-in ceremony in Shimla today
— ANI (@ANI) December 11, 2022
He has been a 'Sewadar', he should serve the people of the state, she says. pic.twitter.com/TCLsPsE1s0