Prakash Javadekar | കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ തുടരും; അനില്‍ ആന്റണിക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല
പാര്‍ലമെന്റ് അംഗം അപരാജിത സാരംഗി സഹപ്രഭാരിയായി തുടരും
വി മുരളീധരന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹപ്രഭാരി
ന്യൂഡെല്‍ഹി: (KVARTHA) ബി ജെ പി കേന്ദ്ര ഘടകം സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. പല സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ തന്നെ തുടരും. ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ബിജെപി അകൗണ്ട് തുറന്നതിന് പിന്നാലെയാണ് ജാവഡേക്കറെ നിലനിര്‍ത്താനുള്ള തീരുമാനം.
കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരിയായി പാര്‍ലമെന്റ് അംഗം അപരാജിത സാരംഗിയും തുടരും. ബിജെപി ദേശീയ സെക്രടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് നിയമിച്ചത്. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹപ്രഭാരിയായും നിയമിച്ചു.