പ്രമോദ് മുത്താലിക്കിന്റെ അനുയായികള്‍ ടൈംസ് നൗ റിപോര്‍ട്ടറെ തടഞ്ഞുവെച്ചു
Mar 26, 2014, 10:46 IST
മംഗലാപുരം: (www.kvartha.com 26.03.2014) ശ്രീരാമ സേന മേധാവി പ്രമോദ് മുത്താലിക്കിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ടൈംസ് നൗ ചാനല്‍ റിപോര്‍ട്ടറെ ശ്രീരാമ സേന പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ബിജെപിയില്‍ അംഗത്വം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ മുത്താലിക്കിന്റെ അംഗത്വം റദ്ദാക്കിയ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.
അഴിമതിക്കേസില്‍ കുടുങ്ങിയ ബിഎസ് യെദിയൂരപ്പ, ശ്രീരാമലു തുടങ്ങിയവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയ ബിജെപി എന്തുകൊണ്ട് മുത്താലിക്കിനോട് വിവേചനപരമായി പെരുമാറിയെന്ന റിപോര്‍ട്ടറുടെ ചോദ്യത്തിന് മുത്താലിക് കൃത്യമായ ഉത്തരം നല്‍കിയില്ല. തനിക്ക് രാഷ്ട്രീയ കളികള്‍ വശമില്ലെന്നും അറിയില്ലെന്നുമായിരുന്നു മുത്താലിക്കിന്റെ പ്രതികരണം.
എന്നാല്‍ 2009ലെ മംഗലാപുരം പബ് ആക്രമണമാണോ മുത്താലിക്കിന്റെ പാര്‍ട്ടി അംഗത്വത്തിന് തടസമായതെന്ന റിപോര്‍ട്ടറുടെ മറുചോദ്യമാണ് മുത്താലിക്കിനെ പ്രകോപിതനാക്കിയത്. പാര്‍ട്ടി അംഗത്വം റദ്ദാക്കിയതോടെ ടൈംസ് നൗ മംഗലാപുരം പബ് ആക്രമണ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സം പ്രേഷണം ചെയ്‌തെന്നും അതുമൂലം തന്നെ 15 ദിവസം ജയിലില്‍ കിടത്തിയെന്നും പറഞ്ഞാണ് മുത്താലിക് ബഹളമുണ്ടാക്കിയത്. ഇതോടെ ചില പ്രവര്‍ത്തകര്‍ റിപോര്‍ട്ടറെ തടയുകയായിരുന്നു.
മുത്താലിക്കിന്റെ നിലപാടുകള്‍ വിശദീകരിച്ച പ്രവര്‍ത്തകന്‍ വിവാദമായ പബ് ആക്രമണത്തെ വീണ്ടും ന്യായീകരിക്കുകയും ചെയ്തു. റിപോര്‍ട്ടറും പ്രവര്‍ത്തകരും തമ്മിലുള്ള വാക്ക് തര്‍ക്കം രൂക്ഷമായതോടെ അഭിമുഖം നിറുത്തിവെച്ച് ചാനല്‍ പ്രവര്‍ത്തകര്‍ മടങ്ങുകയും ചെയ്തു.
SUMMARY: Pramod Muthalik, the controversial chief of Sri Ram Sene linked with the attack on women at a pub in Mangalore in 2009, after being dumped by the BJP within hours after opposition from within and severe flak from other parties, speaks exclusively to TIMES NOW's Reporter Nikhil and justifies again the 2009 Mangalore pub attack. However after taking a few direct questions, Muthalik's men block the Reporter.
Keywords: Mangalore pub attack, Sri Ram sena, Pramod Muthalik, Pramod Muthalik's men block TIMES NOW

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.