മോഡിയെ വിമര്‍ശിച്ച് മുഖര്‍ജി; നിയമം പാസാക്കേണ്ടത് ചര്‍ച്ചകള്‍ക്കുശേഷം മാത്രം
Jan 26, 2015, 10:49 IST
ന്യൂഡല്‍ഹി: (www.kvartha.com 26/01/2015) മോഡി സര്‍കാരിനെ വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനങ്ങള്‍ക്ക് റിപബ്ലിക് ദിന സന്ദേശം നല്‍കവേയാണ് രാഷ്ട്രപതി പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. മോഡി സര്‍ക്കാര്‍ ചര്‍ച്ചകളില്ലാതെ നിയമം പാസാക്കുന്നതിനെതിരെയാണ് രാഷ്ട്രപതിയുടെ വിമര്‍ശനം. ഇങ്ങനെ നിയമങ്ങള്‍ പാസാക്കുന്നത് ജനങ്ങളോടു കാണിക്കുന്ന വിശ്വാസ വഞ്ചനയാണെന്നും അത് ജനാധിപത്യത്തിനു നല്ലതല്ലെന്നുമാണ് രാജ്യത്തിന് റിപബ്ലിക് ദിന സന്ദേശം നല്‍കുന്നതിനിടെ പ്രണബ് മുഖര്‍ജി പറഞ്ഞത്.
രാജ്യത്തിന്റെ സുശക്തമായ മുന്നോട്ടുപോക്കിന് നിയമനിര്‍മാണ സഭയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവേയാണ് മുഖര്‍ജി മോഡിസര്‍ക്കാരിനെ വിമര്‍ശിച്ചത്. ഒരു ശക്തമായ സര്‍ക്കാര്‍ രാജ്യത്തുണ്ടാകുന്നതിനുവേണ്ടിയാണ് മൂന്നു ദശാബ്ദങ്ങള്‍ക്കുശേഷം ജനങ്ങള്‍ ഒരു പാര്‍ടിക്കു കേവലഭൂരിപക്ഷം നല്‍കി ജയിപ്പിച്ചത്. ഇതിലൂടെ വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി. നിയമനിര്‍മാണത്തില്‍ പാര്‍ലമെന്റിനുള്ള ഉത്തരവാദിത്ത്ം ചോദ്യം ചെയ്യുന്ന വിധത്തിലുള്ളതാണ് ചര്‍ച്ചകള്‍ കൂടാതെയുള്ള നിയമം പാസാക്കലെന്നും ഇത് ജനാധിപത്യത്തിനു വിരുദ്ധമാണെന്നും രാഷ്ട്രപതി ആരോപിച്ചു
' പ്രവര്‍ത്തിക്കുന്ന ഒരു നിയമനിര്‍മാണ സഭയില്ലെങ്കില്‍ ഭരണവുമില്ല. ജനങ്ങളുടെ താല്‍പര്യമാണ് നിയമനിര്‍മാണ സഭയില്‍ പ്രതിഫലിക്കുന്നത്. ചര്‍ച്ചകളിലൂടെയുള്ള പുരോഗമനപരമായ നിയമനിര്‍മാണം ജനങ്ങളുടെ അഭിലാഷങ്ങള്‍ തിരിച്ചറിയാനുള്ള അവസരം സൃഷ്ടിക്കും. അതിനുവേണ്ടിയുള്ള സ്ഥാനമാണ നിയമനിര്‍മാണ സഭ.' രാഷ്ട്രപതി പറയുന്നു.
ഇന്ഷുറന്സ് മേഖലയിലെ എഫ്.ഡി.ഐ പരിധി, കല്‍ക്കരി ഖനികളുടെ ഇലേലം എന്നിവയുള്‍പ്പെടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഒമ്പതു ഓര്‍ഡിനന്‍സുകളെ ലക്ഷ്യമിട്ടാണ് രാഷ്ട്രപതിയുടെ പ്രസ്താവന.
ചില ബി.ജെ.പി എം.പിമാരില്‍ നിന്നും ഇടയ്ക്കിടെയുണ്ടാവുന്ന വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രയോഗങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. മതം ഒരിക്കലും സംഘര്‍ഷമുണ്ടാക്കാനുള്ള കാരണമാകരുത്. വ്യത്യസ്ത ജാതിമത വിഭാഗങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയും സഹകരണവും ശ്രദ്ധാപൂര്‍വ്വം സംരക്ഷിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

Also Read:
ട്രക്ക് നടുറോഡില്‍ കുടുങ്ങി; ദേശീയ പാതയില്‍ ഗതാഗത സ്തംഭനം
Keywords: Prime Minister, Narendra Modi, Government, Criticism, Pranab Mukherjee, Republic Day, Law, Discuss, Message, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.