Resignation | എന്‍ഡിടിവി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപിന്റെ നീക്കങ്ങള്‍ക്കിടെ പ്രമോടര്‍ കംപനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവച്ച് പ്രണോയിയും രാധികയും
Nov 30, 2022, 12:26 IST
ന്യൂഡെല്‍ഹി: (www.kvartha.com) എന്‍ഡിടിവി (New Delhi Television Limited)യുടെ പ്രമോടര്‍ കംപനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ( RRPR Holdings) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവച്ചു. പ്രണോയ് റോയ് എന്‍ഡിടിവി ചെയര്‍പഴ്‌സനും രാധിക റോയ് എക്സിക്യൂടീവ് ഡയറക്ടറുമാണ്.
എന്‍ഡിടിവി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപിന്റെ നീക്കങ്ങള്‍ക്കിടെയാണ് ഇരുവരുടെയും രാജി. നവംബര്‍ 29 മുതല്‍ രാജി പ്രാബല്യത്തില്‍ വന്നു. ആര്‍ആര്‍പിആര്‍എചിന് എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ് ഏറ്റെടുത്തിരുന്നു. ഇതിന് പുറമേ വിപണിയില്‍നിന്ന് 26 ശതമാനം ഓഹരികള്‍ ഓപണ്‍ ഓഫര്‍ പ്രകാരം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അതേസമയം, സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിന്റെ ബോര്‍ഡ് അനുമതി നല്‍കി.
Keywords: News,National,India,New Delhi,NDTV,Business,Business Man,Finance,Top-Headlines, Prannoy Roy, Radhika Roy resign as directors of NDTV’s promoter company
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.