പ്ര­വാ­സി ബ­ഷീര്‍ പു­ര­സ്­ക്കാ­രം യു.ആര്‍. അ­ന­ന്ത മൂര്‍­ത്തി­ക്ക് 27ന് സമര്‍­പി­ക്കും

 


പ്ര­വാ­സി ബ­ഷീര്‍ പു­ര­സ്­ക്കാ­രം യു.ആര്‍. അ­ന­ന്ത മൂര്‍­ത്തി­ക്ക് 27ന് സമര്‍­പി­ക്കും
Vaikom Muhammad Basheer
പ്ര­വാ­സി ബ­ഷീര്‍ പു­ര­സ്­ക്കാ­രം യു.ആര്‍. അ­ന­ന്ത മൂര്‍­ത്തി­ക്ക് 27ന് സമര്‍­പി­ക്കും
U.R. Ananthamurthy
മ­ണിപ്പാല്‍: ദോ­ഹ­യി­ലെ മ­ല­യാ­ളി­ക­ളു­ടെ കൂ­ട്ടാ­യ്­മ­യയാ­യ മ­ല­യാ­ളം എ­ക്‌­സ്­പാര്‍­ട്രി­യേറ്റ്‌സ് അ­സോ­സി­യേഷ­ന്റെ പ്ര­വാ­സി വൈ­ക്കം മു­ഹമ്മദ് ബ­ഷീര്‍ പു­ര­സ്­ക്കാ­രം യു.ആര്‍. അ­ന­ന്തമൂര്‍­ത്തി­ക്ക് സെ­പ്­തം­ബര്‍ 27ന് വൈ­കി­ട്ട് ആ­റ് മ­ണി­ക്ക് മണി­പ്പാല്‍ യൂ­നി­വേര്‍­സി­റ്റി­യി­ലെ മ­ണി­പ്പാ­ല്‍ പ്ലാ­ന­റ്റേ­റിയം ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ക്കു­ന്ന ച­ട­ങ്ങില്‍ സ്­മ്മാ­നി­ക്കും.

ഇ­തോ­ടൊ­പ്പം പ്രൊ­ഫ­സര്‍ എം.എന്‍. വി­ജ­യ­ന്റെ പേ­രി­ലുള്ള സ്‌­കോ­ളര്‍­ഷിപ്പും വി­തര­ണം ചെ­യ്യും. 50,000 രൂ­പയും ആര്‍­ട്ടി­സ്റ്റ് ന­മ്പൂ­തി­രി രൂ­പ­കല്‍­പ­ന ചെയ്­ത ശില്‍­പവും പ്ര­ശ­സ്­തി പ­ത്രവും അ­ട­ങ്ങു­ന്ന­താ­ണ് ബ­ഷീര്‍ പു­ര­സ്­കാരം. കര്‍­ണാ­ട­ക ഷി­മോ­ഗ­യി­ലെ തു­ടൂര്‍ ഗ­വണ്‍­മെന്റ് ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലെ മി­ക­ച്ച വി­ദ്യാര്‍­ത്ഥി­യാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പെ­ട്ട അ­ഭി­ഷേ­കി­നാ­ണ് എം.എന്‍. വി­ജയ­ന്റെ പേ­രി­ലു­ള്ള 15,000 രൂ­പ­യ­ട­ങ്ങു­ന്ന സ്‌കോളര്‍­ഷി­പ്പ് ല­ഭി­ച്ചി­രി­ക്കു­ന്ന­ത്.

പു­ര­സ്‌ക്കാ­ര വിത­ര­ണ ച­ട­ങ്ങില്‍ മ­ണി­പ്പാല്‍ യൂ­ണി­വേ­ഴ്‌­സി­റ്റി വൈ­സ് ചാന്‍­സി­ലര്‍ പ്രൊ­ഫ. ഡോ. കെ. റാംനാ­രാ­യണ്‍ അ­ധ്യ­ക്ഷ­ത വ­ഹി­ക്കും. പ­ത്മശ്രീ എം.ടി. വാ­സു­ദേ­വന്‍ നാ­യര്‍ ഡോ. അ­ന­ന്ത­മൂര്‍­ത്തി­ക്ക് പു­ര­സ്­ക്കാ­രം സ­മ്മാ­നി­ക്കും. ക്യാ­ഷ് അ­വാര്‍­ഡ് ഫാ­ബി ബ­ഷീ­റും അ­നീ­സ് ബ­ഷീറും ചേര്‍­ന്ന് നല്‍­കും. പ്രൊ­ഫ. മു­ര­ളീ­ധര്‍ ഉ­പാ­ധ്യാ­യ, പ്രൊ­ഫ. എം.എ. റ­ഹ്മാന്‍ എ­ന്നി­വര്‍ ച­ട­ങ്ങില്‍ സ­ന്നി­ഹി­ത­രാ­കും.

എം.എന്‍. വി­ജ­യന്‍ എന്‍­ഡോ­വ്‌­മെന്റ് സ്‌­കോ­ളര്‍­ഷി­പ്പ് ഡോ. എം.എസ്. വ­ല്യ­ത്താന്‍ അ­ഭി­ഷേ­കി­ന് സ­മ്മാ­നി­ക്കും. ബ­ഷീര്‍ അ­നു­സ്­മര­ണം പ­ത്മ­ഭൂ­ഷന്‍ ടി.ജെ.എസ്. ജോര്‍­ജ് നിര്‍­വ­ഹി­ക്കും. പ്രൊ­ഫ. സു­ന്ദര്‍ സ­റു­ക്കൈ, ജി. രാ­ജ­ശേ­ഖ­രന്‍ എ­ന്നി­വര്‍ ആ­ശം­സ­കള്‍ അര്‍­പിക്കും. പ­ത്മ­ഭൂ­ഷന്‍ ഡോ. യു.ആര്‍. അ­ന­ന്തമൂര്‍­ത്തി മ­റു­പ­ടി പ്ര­സം­ഗം ന­ട­ത്തും. പ്ര­വാ­സി ട്ര­സ്റ്റ് മാ­നേ­ജിം­ഗ് ട്ര­സ്റ്റി ബാ­ബു മേത്തര്‍ ­സ്വാ­ഗ­ത­വും പ്രൊ­ഫ. ജോര്‍­ജ് വര്‍­ഗീ­സ് ന­ന്ദിയും പ­റ­യും. ച­ട­ങ്ങി­ന് ശേ­ഷം എം.എ. റ­ഹ്മാന്‍ സം­വി­ധാ­നം ചെ­യ്­ത ദേശീ­യ അ­വാര്‍­ഡ് നേടി­യ 'ബഷീര്‍ ദ മാന്‍' എ­ന്ന ഡോ­ക്യു­മെന്ററി പ്ര­ദര്‍­ശ­നവും ഉ­ണ്ടാ­യി­രി­ക്കും.

Keywords:  Karnataka, Award, National, Doha, Manippal, U.R. Ananthamurthy, Pravasi Basheer award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia