പ്രവാസി ബഷീര്‍ പുരസ്ക്കാരം യു.ആര്. അനന്ത മൂര്‍ത്തിക്ക് 27ന് സമര്‍പിക്കും
Sep 22, 2012, 18:49 IST
Vaikom Muhammad Basheer |
U.R. Ananthamurthy |
ഇതോടൊപ്പം പ്രൊഫസര്‍ എം.എന്‍. വിജയന്റെ പേരിലുള്ള സ്കോളര്‍ഷിപ്പും വിതരണം ചെയ്യും. 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബഷീര്‍ പുരസ്കാരം. കര്‍ണാടക ഷിമോഗയിലെ തുടൂര് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായി തെരഞ്ഞെടുക്കപെട്ട അഭിഷേകിനാണ് എം.എന്‍. വിജയന്റെ പേരിലുള്ള 15,000 രൂപയടങ്ങുന്ന സ്കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്.
പുരസ്ക്കാര വിതരണ ചടങ്ങില്‍ മണിപ്പാല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. കെ. റാംനാരായണ്‍ അധ്യക്ഷത വഹിക്കും. പത്മശ്രീ എം.ടി. വാസുദേവന്‍ നായര്‍ ഡോ. അനന്തമൂര്‍ത്തിക്ക് പുരസ്ക്കാരം സമ്മാനിക്കും. ക്യാഷ് അവാര്‍ഡ് ഫാബി ബഷീറും അനീസ് ബഷീറും ചേര്‍ന്ന് നല്‍കും. പ്രൊഫ. മുരളീധര്‍ ഉപാധ്യായ, പ്രൊഫ. എം.എ. റഹ്മാന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും.
എം.എന്‍. വിജയന് എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ്പ് ഡോ. എം.എസ്. വല്യത്താന് അഭിഷേകിന് സമ്മാനിക്കും. ബഷീര്‍ അനുസ്മരണം പത്മഭൂഷന്‍ ടി.ജെ.എസ്. ജോര്‍ജ് നിര്‍വഹിക്കും. പ്രൊഫ. സുന്ദര്‍ സറുക്കൈ, ജി. രാജശേഖരന് എന്നിവര്‍ ആശംസകള്‍ അര്‍പിക്കും. പത്മഭൂഷന്‍ ഡോ. യു.ആര്. അനന്തമൂര്‍ത്തി മറുപടി പ്രസംഗം നടത്തും. പ്രവാസി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ബാബു മേത്തര്‍ സ്വാഗതവും പ്രൊഫ. ജോര്‍ജ് വര്‍ഗീസ് നന്ദിയും പറയും. ചടങ്ങിന് ശേഷം എം.എ. റഹ്മാന് സംവിധാനം ചെയ്ത ദേശീയ അവാര്‍ഡ് നേടിയ 'ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.
Keywords: Karnataka, Award, National, Doha, Manippal, U.R. Ananthamurthy, Pravasi Basheer award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.