Digital Bill | ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍ നിയമമായി; സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍കാര്‍
Aug 12, 2023, 14:45 IST
ന്യൂഡെല്‍ഹി: (www.kvartha.com) പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്‍ വെള്ളിയാഴ്ച അംഗീകരിച്ചതോടെയാണ് നിയമമായത്. ലോക്സഭ ആഗസ്റ്റ് ഏഴിനും രാജ്യസഭ ഒമ്പതിനുമാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ അവതരണം.
വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക എന്നതാണ് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്നാണ് കേന്ദ്ര സര്‍കാരിന്റെ അവകാശവാദം. അതേസമയം, നിയമപരമായ രീതിയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെ കുറിച്ചും ബില്‍ പറയുന്നു. അനുവാദമില്ലാതെ തന്റെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാന്‍ നിയമം പൗരന് അവകാശം നല്‍കുന്നുണ്ട്. സ്വകാര്യത മൗലികാവകാശമാണെന്ന് 2016ല്‍ സുപ്രീംകോടതിയും വിധിച്ചിരുന്നു.
തുടര്‍ന്ന് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണത്തിന് നിയമനിര്‍മാണം നടത്താന്‍ സര്‍കാറിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമനിര്‍മാണം നടപ്പാക്കിയത്. അതേസമയം, വിവരാവകാശ നിയമത്തെ മറികടക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും കേന്ദ്ര സര്‍കാരിന് ഡിജിറ്റല്‍ സെന്സര്ഷിപിനുള്ള വിപുലമായ അധികാരങ്ങള്‍ നല്കുന്നതുമാണ് പുതിയ നിയമമെന്ന ആരോപണമുയരുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളടക്കം ബിലിനെതിരെ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
പുതിയ നിയമപ്രകാരം സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന പല വിവരങ്ങളും മറച്ചുവെക്കാനും രഹസ്യമായി സൂക്ഷിക്കാനും അവസരമൊരുങ്ങും. മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും അവരുടെ വാര്‍ത്താ ഉറവിടങ്ങളുള്പെടെ പൗരരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍കാരിന് നല്കാന് നിയമം വഴി നിര്‍ബന്ധിതരാകും. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബിലിലെ പല വ്യവസ്ഥകളുമെന്ന കുറ്റപ്പെടുത്തലുമായി എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ രംഗത്തെത്തിയിട്ടുണ്ട്.
വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക എന്നതാണ് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്നാണ് കേന്ദ്ര സര്‍കാരിന്റെ അവകാശവാദം. അതേസമയം, നിയമപരമായ രീതിയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെ കുറിച്ചും ബില്‍ പറയുന്നു. അനുവാദമില്ലാതെ തന്റെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാന്‍ നിയമം പൗരന് അവകാശം നല്‍കുന്നുണ്ട്. സ്വകാര്യത മൗലികാവകാശമാണെന്ന് 2016ല്‍ സുപ്രീംകോടതിയും വിധിച്ചിരുന്നു.
തുടര്‍ന്ന് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണത്തിന് നിയമനിര്‍മാണം നടത്താന്‍ സര്‍കാറിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമനിര്‍മാണം നടപ്പാക്കിയത്. അതേസമയം, വിവരാവകാശ നിയമത്തെ മറികടക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും കേന്ദ്ര സര്‍കാരിന് ഡിജിറ്റല്‍ സെന്സര്ഷിപിനുള്ള വിപുലമായ അധികാരങ്ങള്‍ നല്കുന്നതുമാണ് പുതിയ നിയമമെന്ന ആരോപണമുയരുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളടക്കം ബിലിനെതിരെ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
Keywords: President grants assent to Digital Personal Data Protection Bill, 2023, New Delhi, News, Politics, Digital Personal Data Protection Bill, Introduce, President, Politics, Criticism. Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.