Controversy | രാഷ്ട്രപതി പാര്‍ലമെന്റിലെ സഭകളില്‍ അംഗമല്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി; ഭരണഘടന വായിക്കാന്‍ ഉപദേശിച്ച് കോണ്‍ഗ്രസ്
May 23, 2023, 15:30 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അത്ര പെട്ടെന്നൊന്നും അടങ്ങുമെന്ന് കരുതുന്നില്ല. ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് ചെയ്യിക്കാതെ പ്രധാനമന്ത്രി നിര്‍വഹിക്കുന്നതാണ് വിവാദത്തിന് കാരണം. രാഷ്ട്രപതിക്ക് ബി ജെ പി സര്‍കാര്‍ ബഹുമാനം നല്‍കുന്നില്ലെന്നും വോടിന് വേണ്ടി മാത്രമാണ് ദളിത് വിഭാഗത്തില്‍ നിന്നുമുള്ള ദ്രൗപതി മുര്‍വിനെ രാഷ്ട്രപതിയാക്കിയതെന്നും മറ്റുമുള്ള വിവാദമാണ് പ്രധാനമായും ഉയരുന്നത്.
പ്രതിപക്ഷ പാര്‍ടികളുടെ ഈ വിവാദത്തിന് ട്വിറ്ററിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രത്യേകിച്ച് ഒന്നുമില്ലാത്തപ്പോള്‍ വിവാദം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഹര്‍ദീപ് സിങ് പുരിയുടെ വാക്കുകള്‍ ഇങ്ങനെ:
രാഷ്ട്രത്തിന്റെ തലവനാണ് രാഷ്ട്രപതി. പ്രധാനമന്ത്രിയാണ് സര്‍കാരിന്റെ തലവനും പാര്‍ലമെന്റിനെ നയിക്കുന്നതും. രാഷ്ട്രപതി പാര്‍ലമെന്റിലെ സഭകളില്‍ അംഗമല്ല. രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചവരാണ് കോണ്‍ഗ്രസ്. പാര്‍ലമെന്റ് ലൈബ്രറിക്ക് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയാണ്. പാര്‍ലമെന്റ് അനക്‌സ് ഉദ്ഘാടനം ചെയ്തത് ഇന്ദിരാ ഗാന്ധിയാണ്. കോണ്‍ഗ്രസിന് ദേശീയ വികാരമോ രാജ്യപുരോഗതിയില്‍ അഭിമാനമോ ഇല്ല- എന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഹര്‍ദീപിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. ഭരണഘടനയിലെ ആര്‍ടികിള്‍ 79 വായിക്കണമെന്നാണ് അദ്ദേഹം ഹര്‍ദീപ് സിങ് പുരിയോട് ആവശ്യപ്പെട്ടത്. ഇരുസഭകളിലും രാഷ്ട്രപതികൂടി ഉള്‍പെടുന്ന പാര്‍ലമെന്റാണ് കേന്ദ്രസര്‍കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി. ആര്‍ടികിള്‍ 60,111 എന്നിവയിലും രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ തലവന്‍ എന്ന് കൃത്യമായി പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ടികളുടെ ഈ വിവാദത്തിന് ട്വിറ്ററിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രത്യേകിച്ച് ഒന്നുമില്ലാത്തപ്പോള്‍ വിവാദം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഹര്‍ദീപ് സിങ് പുരിയുടെ വാക്കുകള്‍ ഇങ്ങനെ:
രാഷ്ട്രത്തിന്റെ തലവനാണ് രാഷ്ട്രപതി. പ്രധാനമന്ത്രിയാണ് സര്‍കാരിന്റെ തലവനും പാര്‍ലമെന്റിനെ നയിക്കുന്നതും. രാഷ്ട്രപതി പാര്‍ലമെന്റിലെ സഭകളില്‍ അംഗമല്ല. രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചവരാണ് കോണ്‍ഗ്രസ്. പാര്‍ലമെന്റ് ലൈബ്രറിക്ക് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയാണ്. പാര്‍ലമെന്റ് അനക്‌സ് ഉദ്ഘാടനം ചെയ്തത് ഇന്ദിരാ ഗാന്ധിയാണ്. കോണ്‍ഗ്രസിന് ദേശീയ വികാരമോ രാജ്യപുരോഗതിയില്‍ അഭിമാനമോ ഇല്ല- എന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
Keywords: 'President not member': BJP's defence vs Opposition's jibe on new Parliament building, New Delhi, News, Politics, Congress, BJP, Parliament building, Inauguration, Constitution, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.