രാഷ്ട്രപതി: വിജയം ഉറപ്പിച്ച് പ്രണബ് മുഖര്‍ജി നാമനിര്‍ദ്ദേശ പത്രിക നല്‍കി
Jun 28, 2012, 15:30 IST
സഖ്യകക്ഷി നേതാക്കളായ ശരദ്പവാര്‍ (എന്‍.സി.പി.), ടി.ആര്‍. ബാലു (ഡി.എം.കെ.), ഫാറൂഖ് അബ്ദുള്ള (നാഷണണ്‍ കോണ്‍ഫറന്‍സ്), മുസ്‌ലിംലീഗ് അധ്യക്ഷന്‍ ഇ. അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ്ങും എത്തിയിരുന്നു.നാലു സെറ്റ് പത്രികകളാണ് പ്രണ ബിനു വേണ്ടി് സമര്‍പ്പിച്ചത്.
യു.പി.എ.യുടെ മുഖ്യസഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രണബിനെ അനുകൂലിക്കുന്നില്ലെങ്കിലും സി.പി.എമ്മിന്റെയും എന്‍.ഡി.എ. സഖ്യകക്ഷികളായ ജെ.ഡി.യു.വിന്റെയും ശിവസേനയുടെയും ഉത്തര്‍പ്രദേശിലെ എസ്.പി., ബി.എസ്.പി. പാര്‍ട്ടികളുടെയും പിന്തുണയോടെ അദ്ദേഹം ഇതിനകം വിജയം ഉറപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി. പിന്തുണയ്ക്കുന്ന പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പി.എ. സങ്മയും ഉച്ചയ്ക്ക് ശേഷം പത്രിക നല്‍കി. സങ്മയുടെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയും എ.ഐ.എ.ഡി.എം.കെ., ബി.ജെ.ഡി., അകാലിദള്‍ നേതാക്കളും പങ്കെടുത്തു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കഴിയുന്നത്ര വോട്ടുകള്‍ സമാഹരിക്കുന്നതിനായി പ്രണബ് ശനിയാഴ്ച പ്രചാരണ പരിപാടി ആരംഭിക്കും. ചെന്നൈയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. അതിനിടെ തൃണമൂണ്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ നേടാന്‍ സങ്മ തീവ്രശ്രമം നടത്തുന്നുണ്ട്. തൃണമൂല്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല. മനഃസാക്ഷി വോട്ടും ലഭിക്കുമെന്നും സാങ്മ പ്രതീക്ഷിക്കുന്നു.
Keywords: New Delhi, Pranab Mukherji, National, Nomination, Sangma, President Poll
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.