റിപ്പബ്ലിക് ദിനം: പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം
Jan 25, 2014, 19:45 IST
65-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാള്‍ രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
എന്റെ സഹപൗരന്മാരേ,
65-ാം റിപ്പബ്ലിക്ദിനത്തലേന്ന് ഇന്ത്യയിലും വിദേശത്തുമുള്ള നിങ്ങളേവര്‍ക്കും എന്റെ ഊഷ്മളമായ അഭിവാദനങ്ങള്‍. നമ്മുടെ സായുധസേനയിലേയും അര്ദ്ധസൈനികവിഭാഗങ്ങളിലേയും ആഭ്യന്തര സുരക്ഷാസേനയിലേയും അംഗങ്ങളെ ഞാന്‍ പ്രത്യേകം അഭിവാദനം ചെയ്യുന്നു.
ഓരോ ഇന്ത്യാക്കാരന്റേയും ആദരവ് അര്‍ഹിക്കുന്നതാണ് റിപ്പബ്ലിക് ദിനം. 64 വര്‍ഷം മുമ്പ് ഇതേ ദിവസം ഇന്ത്യക്കാരായ നമ്മള് ആദര്‍ശത്തിന്റെയും ധീരതയുടെയും അന്യാദൃശ്യമായ ഒരു പ്രകടനത്തിലൂടെ എല്ലാ പൗരന്മാര്ക്കും നീതിയും സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കുന്നതിനു വേണ്ടി ഒരു പരമാധികാര സ്വതന്ത്ര റിപ്പബ്ലിക്കിന് രൂപം നല്കി. പൗരന്മാര്ക്കിടയില് സാഹോദര്യവും വ്യക്തിപരമായ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് നാം മുന്‍കൈയ്യെടുത്തു. ഈ ആശയങ്ങള്‍ ആധുനിക ഇന്ത്യയുടെ മാര്‍ഗ്ഗദര്‍ശിയായി. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കോളനിവാഴ്ച സൃഷ്ടിച്ച ദാരിദ്ര്യത്തിന്റെ ചെളിക്കുണ്ടില്‍ നിന്നുള്ള പുനരുദ്ധാരണത്തിനും സമാധാനത്തിലേക്കു നമ്മെ നയിക്കുന്നതിലേക്കുമുള്ള നമ്മുടെ ഏറ്റവും വിലപ്പെട്ട വഴികാട്ടിയായിത്തീര്‍ന്നു ജനാധിപത്യം.
നമ്മുടെ ഭരണഘടനയുടെ വിശാലമായ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യ സുന്ദരവും സജീവവും ചിലപ്പോള്‍ ശബ്ദമുഖരിതവുമായ ഒരു ജനാധിപത്യമായി വളര്‍ന്നു കഴിഞ്ഞു. നമ്മെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്നത് ഒരു ദാനമല്ല, ഓരോ പൗരന്റേയും മൗലികമായ അവകാശമാണ്. അധികാരത്തിലിരിക്കുന്നവര്‍ക്ക് പവിത്രമായ ഒരുത്തരവാദിത്തമാണ് ജനാധിപത്യം. ഈ ഉത്തരവാദിത്ത്വത്തെ കളങ്കപ്പെടുത്തുന്നവരുടെ പ്രവൃത്തി ധര്മ്മലോപമാണ്. ചില ദോഷൈക ദൃക്കുകള്‍ ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയെ പുച്ഛിച്ചേക്കാമെങ്കിലും ജനങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ ഒരിക്കല്‍പ്പോലും വഞ്ചിച്ചിട്ടില്ല. ചില അബദ്ധങ്ങള്‍ എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം അധികാരക്കൊതി മൂത്ത അത്യാഗ്രഹികളുടെ ചെയ്തികള്‍ മൂലമാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ കഴിവുകേടും പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയും കാരണം ദുര്ബ്ബലമാകുന്നത് കാണുമ്പോള്‍ നമുക്ക് ദേഷ്യം വരും. അതില്‍ തെറ്റില്ല. ചിലപ്പോള്‍ തെരുവില്‍ നിന്ന് നിരാശയുടെ ഗാനമാലപിക്കുന്നത് നാം കേള്‍ക്കുന്നു. വിശുദ്ധമായ ഒരുത്തരവാദിത്ത്വം ഉല്ലംഘിക്കപ്പെടുന്നതായി ജനങ്ങള്‍ക്ക് തോന്നുമ്പോഴാണിതു സംഭവിക്കുന്നത്.
ജനാധിപത്യത്തെ കരണ്ടുതിന്നുന്നതും നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനശിലകളെ ദുര്‍ബ്ബലപ്പെടുത്തുന്നതുമായ ഒരു അര്‍ബ്ബുദമാണ് അഴിമതി. ഇന്ത്യക്കാര്‍ രോഷാകുലരാകുന്നെങ്കില് അതിന് കാരണം അഴിമതിക്കും രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നതിനും അവര്‍ സാക്ഷിയാകുന്നതു കൊണ്ടാണ്. ഈ തകരാറുകള്‍ നീക്കം ചെയ്യാന്‍ ഗവണ്മെന്റുകള് തയ്യാറാകാത്ത പക്ഷം ഗവണ്മെന്റുകളെ ജനങ്ങള്‍ നീക്കം ചെയ്യും.
ഇതുപോലെ തന്നെ ആപല്‍ക്കരമാണ് പൊതുജീവിതത്തിലെ കാപട്യം. മിഥ്യാധാരണകള്‍ സൃഷ്ടിക്കാന്‍ ആര്‍ക്കെങ്കിലും അധികാരം നല്കുന്ന ഒരു വേദിയല്ല തെരഞ്ഞെടുപ്പുകള്‍. വോട്ടര്‍മാരുടെ വിശ്വാസം തേടുന്നവര്‍ തങ്ങളാല്‍ സാധ്യമായതുമാത്രമേ വാഗ്ദാനം ചെയ്യുവാന്‍ പാടുള്ളൂ. ഗവണ്മെന്റ് ഒരു ധര്മ്മസ്ഥാപനമല്ല. ജനപ്രീതിക്ക് വേണ്ടിയുള്ള അരാജകത്വം ഭരണത്തിന് പകരമാകില്ല. തെറ്റായ വാഗ്ദാനങ്ങള്‍ നിരാശയിലേക്ക് നയിക്കും. അത് ക്രോധാവേശത്തിനിടയാക്കും. ആ ക്രോധാവേശത്തിന് ഒരേ ഒരു ലക്ഷ്യമേയുള്ളൂ - അധികാരത്തിലിരിക്കുന്നവര്‍.
എന്തിന് വേണ്ടിയാണോ ഗവണ്മെന്റുകള് തെരഞ്ഞെടുക്കപ്പെട്ടത്, അത് നിറവേറ്റപ്പെടുമ്പോള്‍ മാത്രമേ ക്രോധാവേശം ശമിക്കുകയുള്ളൂ. ഒച്ച് ഇഴയുന്നതു പോലെയല്ല, പന്തയക്കുതിരയുടെ വേഗത്തില്‍ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാക്കുകയാണ് ഗവണ്മെന്റിന്റെ കടമ. ഔന്നത്യ തൃഷ്ണയുള്ള ഇന്ത്യന്‍ യുവത്വം തങ്ങളുടെ ഭാവി നശിപ്പിക്കുന്നതിനോട് പൊറുക്കുകയില്ല. അധികാരത്തിലിരിക്കുന്നവര്‍ക്കും ജനങ്ങള്‍ക്കും ഇടയിലുള്ള വിശ്വാസരാഹിത്യത്തിന് പരിഹാരം കാണണം. പ്രവൃത്തിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുന്നറിയിപ്പുമായാണ് ഓരോ തെരഞ്ഞെടുപ്പും വരുന്നതെന്ന് രാഷ്ട്രീയത്തിലുള്ളവര്‍ മനസ്സിലാക്കണം.
ഞാനൊരു ദോഷൈകദൃക്കല്ല. എന്തെന്നാല്‍ സ്വയം തിരുത്താനുള്ള അത്ഭുതകരമായ കഴിവ് ജനാധിപത്യത്തിനുണ്ടെന്ന് എനിക്കറിയാം. ഇവിടെ വൈദ്യന് തന്നെയാണ് സ്വയം ചികിത്സിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ശിഥിലവും വിഷാദപൂര്‍ണ്ണവുമായ രാഷ്ട്രീയത്തിന് ശേഷം രോഗശമനത്തിന്റെ ഒരു വര്ഷമായിത്തീരണം 2014.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുന്നതിന് കഴിഞ്ഞ ദശകം സാക്ഷിയായി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം നമ്മുടെ സമ്പദ്വ്യവസ്ഥ മന്ദീഭവിച്ചത് അല്‍പ്പം ഉല്‍ക്കണ്ഠയ്ക്ക് കാരണമാകുമെങ്കിലും നിരാശപ്പെടേണ്ടതില്ല. പുനരുത്ഥാനത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഇക്കൊല്ലം ആദ്യപകുതിയില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച 3.6 ശതമാനത്തിലെത്തി. ഗ്രാമീണസമ്പദ്വ്യവസ്ഥയും പുരോഗതി നേടി.
നമ്മുടെ ചരിത്രത്തില്‍ കുത്തനെയുള്ള വീഴ്ച സംഭവിച്ച ഒരു നിമിഷമാണ് 2014. ദേശീയമായ ലക്ഷ്യബോധവും രാജ്യസ്നേഹവും നമ്മള് വീണ്ടെടുക്കണം. അങ്ങനെ ആ അഗാധതയില്‍ നിന്ന് കരകയറി പുരോഗതിയിലേക്കുള്ള പാതയില്‍ തിരിച്ചെത്തണം. യുവാക്കള്‍ക്ക് ജോലി നല്കിയാല് അവര്‍ ഗ്രാമങ്ങളെ 21-ാം നൂറ്റാണ്ടിന്റെ നിലവാരമുള്ള നഗരങ്ങളാക്കി മാറ്റും. അവര്‍ക്ക് ഒരവസരം നല്കിയാല് അവര്‍ സൃഷ്ടിക്കുന്ന ഇന്ത്യ കണ്ട് നിങ്ങള്‍ അത്ഭുതംകൂറും.
ഇന്ത്യക്ക് സ്ഥിരതയുള്ള ഒരു ഗവണ്മെന്റ് ഉണ്ടാകാത്തപക്ഷം ഈ അവസരം ലഭിക്കുകയില്ല. ഇക്കൊല്ലം നമ്മുടെ ലോക്സഭയിലേക്ക് നടക്കുന്ന 16-#ാമത്തെ പൊതുതെരഞ്ഞെടുപ്പിന് നാം സാക്ഷ്യം വഹിക്കും. ചപലവ്യാമോഹികളായ അവസരവാദികള്‍ക്ക് അടിപണിയുന്ന ദുര്‍ബ്ബലമായ ഒരു ഗവണ്മെന്റ് ഒരിക്കലും സ്വാഗതാര്‍ഹമല്ല. 2014-ല്‍ അതൊരു കൊടുംവിപത്തായി മാറും. നാം ഓരോരുത്തരും ഓരോ വോട്ടറാണ്. നാം ഓരോരുത്തര്‍ക്കും ഓരോ വലിയ ഉത്തരവാദിത്ത്വമുണ്ട്. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നമുക്ക് സാധ്യമല്ല. ആത്മപരിശോധനയ്ക്കും പ്രവര്‍ത്തനത്തിനുമുള്ള സമയമാണിത്.
ഇന്ത്യ കേവലം ഒരു ഭൂമിശാസ്ത്രമല്ല. ആശയങ്ങളുടെയും തത്വശാസ്ത്രത്തിന്റെയും ധിഷണയുടെയും വ്യവസായപ്രതിഭയുടെയും പ്രവൃത്തിവൈവിധ്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവസമ്പത്തിന്റെയും ചരിത്രം കൂടിയാണത്. ഇന്ത്യയുടെ വാഗ്ദാനം ചിലപ്പോള്‍ നിര്‍ഭാഗ്യവശാലും മറ്റുചിലപ്പോള്‍ നമ്മുടെ സ്വന്തം ഉദാസീനതയും ബലഹീനതയും കാരണവും ഫലിക്കാതെ വന്നിട്ടുണ്ട്. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള മറ്റൊരവസരം വിധി നമുക്കൊരുക്കിയിരിക്കുന്നു. നമുക്ക് കാലിടറിയാല്‍ മറ്റാരെയും കുറ്റം പറയാനാകില്ല.
ഒരു ജനാധിപത്യ രാഷ്ട്രം സദാസമയവും അതുമായി സംവാദത്തിലേര്പ്പെട്ടുകൊണ്ടിരിക്കും, എന്തെന്നാല്‍ നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ചര്‍ച്ചയിലൂടെയും അഭിപ്രായഐക്യത്തിലൂടെയുമാണ്; ബലപ്രയോഗത്തിലൂടെയല്ല. പക്ഷേ, ആരോഗ്യകരമായ അഭിപ്രായഭിന്നതകള്‍ നമ്മുടെ ഭരണവ്യവസ്ഥയ്ക്കുള്ളില്‍ അനാരോഗ്യകരമായ ഒരു കലഹത്തിലേക്ക് നയിക്കാന്‍ പാടില്ല. രാജ്യത്തിന്റെ എല്ലാ ഭാഗത്തും നീതിപൂര്‍വ്വകമായ വികസനം സാദ്ധ്യമാക്കുന്നതിന് ചെറിയ സംസ്ഥാനങ്ങളാണോ നമുക്ക് വേണ്ടത് എന്നതിനെച്ചൊല്ലി അമര്‍ഷം പുകയുന്നു. ഒരു സംവാദം ന്യായമാണ്. പക്ഷേ, അത് ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയത്തിന് നമ്മുടെ ഉപഭൂഖണ്ഡം കനത്ത വിലനല്‍കേണ്ടി വന്നു. നാം ഒന്നിച്ച് പ്രവൃത്തിക്കാത്തപക്ഷം ഒരു പ്രവര്‍ത്തനവും നടക്കുകയില്ല.
സ്വന്തം പ്രശ്നങ്ങള്‍ക്ക് ഇന്ത്യ സ്വന്തമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. എല്ലാ വിജ്ഞാനത്തെയും നാം സ്വാഗതം ചെയ്യണം. അല്ലാത്തപക്ഷം നമ്മുടെ രാഷ്ട്രം കെട്ടിനില്‍ക്കുന്ന ഒരു ചെളിക്കുളത്തിന്റെ അവസ്ഥയിലാകും. അതേസമയം, ബുദ്ധിശൂന്യമായ അനുകരണവും നന്നല്ല. അത് രാജ്യത്തെ കളകള്‍ നിറഞ്ഞ ഒരു കാടാക്കി മാറ്റും. മഹത്തായ ഒരു ഭാവിക്ക് രൂപം നല്‍കാനുള്ള ബുദ്ധിസാമര്‍ത്ഥ്യവും മാനവവിഭവ ശേഷിയും സാമ്പത്തിക മൂലധനവും ഇന്ത്യയിലുണ്ട്. നവീകരണ ത്വരയുള്ള, ഊര്‍ജ്ജസ്വലമായ ഒരു സിവില്‍സമൂഹം നമുക്ക് സ്വന്തമാണ്. നമ്മുടെ ജനങ്ങള്‍, ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും സജീവവും അന്യാദൃശ്യവുമായ ഒരു അവബോധവും സംസ്ക്കാരവും പങ്കുവെയ്ക്കുന്നു. മനുഷ്യരാണ് നമ്മുടെ ഏറ്റവും നല്ല ആസ്തി.
ഇന്ത്യന്‍ അനുഭവത്തിന്റെ അവിഭാജ്യമായ ഒരു ഘടകമാണ് വിദ്യാഭ്യാസം. തക്ഷശില, നളന്ദ പോലുള്ള പുരാതനമായ മഹല്സ്ഥാപനങ്ങളുടെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നത്. പ്രായേണ സമീപഭൂതകാലമായ 17 ഉം 18 ഉം നൂറ്റാണ്ടുകളെക്കുറിച്ചാണ്. ഇന്ന് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന ഘടകത്തില്‍ 650 സര്‍വ്വകലാശാലകളും 33,000 കോളേജുകളും ഉള്‍പ്പെടുന്നു. ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലാണ് നമ്മുടെ ശ്രദ്ധപതിയേണ്ടത്. വിദ്യാഭ്യാസത്തില്‍ ലോകത്തിന് മാര്‍ഗ്ഗദര്‍ശനം നല്കാന് നമുക്ക് സാധിക്കും. അതിനുള്ള ഇച്ഛാശക്തിയും നേതൃത്വവും നമ്മള് കണ്ടെത്തിയാല്‍ മാത്രം മതി. ഇന്ന് വരേണ്യവര്‍ഗ്ഗത്തിന് മാത്രമുള്ള ഒരു ആനുകൂല്യമല്ല വിദ്യാഭ്യാസം. എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. ഒരു രാഷ്ട്രത്തിന്റെ ഭാവിയുടെ ബീജമാണത്. ഉയര്‍ത്തെഴുന്നേല്‍പ്പിന് വേദിയൊരുക്കാന്‍ പര്യാപ്തമായ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന് നാം തുടക്കം കുറിക്കണം.
ലോകത്തിന് മാതൃകയാകാന്‍ ഇന്ത്യയ്ക്ക് കഴിയും എന്നത് അഹങ്കാരമോ വീമ്പുപറച്ചിലോ അല്ല. മഹാജ്ഞാനിയായ രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതു പോലെ, ഭയത്തില്‍ നിന്ന് മനസ്സ് സ്വതന്ത്രമാകുമ്പോഴും, ജ്ഞാനം അനേ്വഷിച്ച് അജ്ഞാതഗോളങ്ങളില് അലഞ്ഞുതിരിയാനുള്ള സ്വാതന്ത്ര്യം അതിന് ലഭിക്കുമ്പോഴും എതിര്‍ക്കാനെന്ന പോലെ ആവിഷ്ക്കരിക്കാനുമുള്ള മൗലികാവകാശം ജനങ്ങള്‍ക്ക് സ്വന്തമാകുമ്പോഴുമാണ് മനുഷ്യമനസ്സ് തഴച്ചുവളരുന്നത്.
അടുത്ത സ്വാതന്ത്ര്യദിനത്തലേന്ന് ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് പുതിയ ഒരു ഗവണ്മെന്റുണ്ടാകും. വരുന്ന തെരഞ്ഞെടുപ്പില്‍ ആരും ജയിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം ജയിക്കുന്നതാരായാലും അവര്‍ക്ക് സ്ഥിരതയോടും സത്യസന്ധതയോടും ഇന്ത്യയുടെ വികസനത്തോടും കലര്‍പ്പില്ലാത്ത പ്രതിജ്ഞാബദ്ധത ഉണ്ടായിരിക്കണം എന്നതാണ്. ഒരൊറ്റ രാത്രികൊണ്ട് അപ്രത്യക്ഷമാകുന്നവയല്ല നമ്മുടെ പ്രശ്നങ്ങള്‍. സമീപകാലത്ത് അസ്ഥിരതയുടെ കാരണങ്ങള്‍ പെരുകിവരുന്ന ലോകത്തിന്റെ പ്രക്ഷുബ്ധമായ ഒരു ഭാഗത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ജനതയുടെ സ്വരച്ചേര്‍ച്ചയും രാജ്യത്തിന്റെ ഐക്യവും തകര്‍ക്കാന്‍ വര്‍ഗ്ഗീയശക്തികളും ഭീകരവാദികളും ശ്രമിക്കുമെങ്കിലും അവര്‍ ഒരിക്കലും വിജയിക്കുകയില്ല. നമ്മുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്ന അതേ വൈഭവത്തോടെ രാജ്യത്തിനകത്തെ ശത്രുവിനെ തകര്‍ക്കാനും, ജനങ്ങളുടെ അതിശക്തമായ പിന്തുണയുള്ള സുരക്ഷാസൈന്യത്തിനും സായുധസേനയ്ക്കും സാധിക്കുമെന്ന് തെളിയിച്ചുകഴിഞ്ഞു. നമ്മുടെ സായുധസേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിരുത്തരവാദികളായ അല്പ്പജ്ഞന്മാര്ക്ക് പൊതുജീവിതത്തില്‍ ഒരു സ്ഥാനവും ഉണ്ടാകാന്‍ പാടില്ല.
ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി അതിന്റെ റിപ്പബ്ലിക്കിലും, പ്രതിജ്ഞാബദ്ധതയിലും, ഭരണഘടനയുടെ സൂക്ഷ്മ നിരീക്ഷണ പാടവത്തിലും, ജനങ്ങളുടെ ദേശഭക്തിയിലുമാണ് കുടികൊള്ളുന്നത്. 1950-ല്‍ നമ്മുടെ റിപ്പബ്ലിക് പിറവിടെയുത്തത് നാം കണ്ടു. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരിക്കും 2014 എന്ന് എനിക്ക് തീര്‍ച്ചയാണ്.
നിങ്ങള്‍ക്ക് നന്ദി.
ജയ് ഹിന്ദ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also read:
പോലീസ് ജീപ്പിന് മുകളിലേക്ക് മണല്‍ ചൊരിഞ്ഞ് ടിപ്പര്‍ ലോറിയുമായി കടന്നു
Keywords: Republic Day, Pranab Mukherjee, India, President, National, Goverment, President’s address to the nation on the eve of the republic day, News, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.