Service Medal | റിപ്പബ്ലിക് ദിനം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് രണ്ട് പേരും സ്തുത്യര്‍ഹ സേവനത്തിന് 11 പേരും അര്‍ഹരായി
Jan 25, 2024, 16:37 IST
ന്യൂഡെല്‍ഹി: (KVARTHA) റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് രണ്ട് പേരും സ്തുത്യര്‍ഹ സേവനത്തിന് 11 പേരുമാണ് അര്‍ഹരായത്. രാജ്യത്താകെ 1,132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക.
എക്സൈസ് കമീഷണര്‍ മഹിപാല്‍ യാദവും എഡിജിപി ഗോപേഷ് അഗര്‍വാളുമാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയത്. ഐ ജി എ അക്ബര്‍, മുന്‍ പൊലീസ് ചീഫ് ആര് ഡി അജിത്, പൊലീസ് ചീഫ് വി സുനില്‍കുമാര്‍, എ എസ് പി വി സുഗതന്, എ സി പി ഷീന്‍ തറയില്‍, ഡി വൈ എസ് പിമാരായ സുനില്‍ കുമാര്‍ സി കെ, സലീഷ് എന്‍ എസ്, ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്ര കുമാര്‍ പി, സബ് ഇന്‍സ്പെക്ടര്‍മാരായ രാധാകൃഷ്ണപിള്ള എ കെ, ബി സുരേന്ദ്രന്, എ എസ് ഐ മിനി കെ എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ സ്വന്തമാക്കി.
അഗ്നിശമന വിഭാഗത്തില്‍ വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറും സ്തുത്യര്‍ഹ സേവനത്തിന് എന്‍ ജിജി, പി പ്രമോദ്, എസ് അനില്‍കുമാര്‍, അനില്‍ പി മണി എന്നിവരും മെഡലിന് അര്‍ഹരായി. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.

Keywords: President's Service Medals Announced; 14 medals for Kerala Police, New Delhi, News, Republic Day, President's Service Medals, Announced, Police, Fire Force, BSF, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.