ന്യൂഡല്‍ഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പി.എ സഗ്മയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. സുഷമാ സ്വരാജാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബിജെപിയെക്കൂടാതെ അകാലിദളും സഗ്മയെ പിന്തുണയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇതോടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ശക്തമായ മല്‍സരമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാല്‍ സാഗ്മയെ പിന്തുണക്കുന്ന കാര്യത്തില്‍ എന്‍ ഡി എയിലെ മുഖ്യഘടക കക്ഷികള്‍ക്കിടയില്‍ സമവായമായിട്ടില്ല. മത്സരം ഒഴിവാക്കി രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പിന്തുണക്കണമെന്ന നിലപാടിലാണ് എന്‍ ഡി എ സഖ്യകക്ഷികളായ ജെ ഡി യുവും ശിവസേനയും.
അതേസമയം രാഷ്ട്രപതി സ്ഥാനത്തേക്ക് യുപിഎ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണക്കാന്‍ സിപിഐഎം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം പോളിറ്റ് ബ്യൂറോയിലാണ് തീരുമാനം. പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഏതാനും പേര്‍ തീരുമാനത്തോട് വിയോജിച്ചെങ്കിലും ഭൂരിപക്ഷം പ്രണബിനെ അനുകൂലിച്ചു.
രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും കലാം സ്വമേധയാ മല്‍സരത്തിനില്ലെന്നറിയിച്ച് പിന്മാറുകയായിരുന്നു.
Keywords: New Delhi, National, BJP, P.A. Sangma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.