Arrested | പ്രായപൂര്‍ത്തിയാകാത്ത മകളെ മാസങ്ങളോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍
Nov 18, 2022, 17:36 IST
മംഗ്ലൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത മകളെ മാസങ്ങളോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട് വാള്‍ റൂറല്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതാവ് അപകടത്തില്‍പെട്ട് മരിച്ചിരുന്നു. തുടര്‍ന്നാണ് പൂജാരി അമ്മയെ വിവാഹം ചെയ്തത്. വയറുവേദനയ്ക്ക് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഉത്തരവാദി രണ്ടാനച്ഛനാണെന്ന് ചോദ്യം ചെയ്യലില്‍ കുട്ടി മൊഴി നല്‍കുകയും ചെയ്തു. ഇതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. പോക്‌സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.
Keywords: Priest arrested for allegedly molesting minor girl, Mangalore, News, Police, Arrested, Molestation, Minor girls, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.