സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് പ്രധാനമന്ത്രി

 


ന്യൂഡൽഹി: (www.kvartha.com 15.08.2021 ) സൈനിക സ്‌കൂളുകളിൽ ഇനി മുതൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് പ്രധാനമന്ത്രി. രാജ്യത്തിൻറെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.

 
സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് പ്രധാനമന്ത്രി



സൈനിക സ്‌കൂളുകളിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഒരുപാട് പെൺകുട്ടികൾ കത്തുകൾ അയച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ ആവശ്യം അനുസരിച്ച് സൈനിക സ്‌കൂളുകളിൽ എല്ലാ പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് 33 സൈനിക സ്‌കൂളുകളാണ് നിലവിലുള്ളത്. രണ്ടരവർഷം മുമ്പ് മിസാറോമിലെ സൈനിക സ്‌കൂളിൽ പരീക്ഷണ അടിസ്ഥാനത്തിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.

Keywords:  National, India, News, School, New Delhi, Narendra Modi, Prime Minister, Girl, Military, Prime Minister given admission to girls in military schools.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia