പ്രധാനമന്ത്രിയേക്കാള്‍ ധനികരായ മന്ത്രിമാര്‍

 


പ്രധാനമന്ത്രിയേക്കാള്‍ ധനികരായ മന്ത്രിമാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്‌ പത്തേമുക്കാല്‍ കോടിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷത്തെ ആസ്തിയേക്കാള്‍ ഇരട്ടിയാണ്‌ ഈ വര്‍ഷം കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5.11 കോടിയായിരുന്നു പ്രധാനമന്ത്രിയുടെ ആകെ സ്വത്ത്. വസതികള്‍, ബാങ്ക് നിക്ഷേപം, മാരുതി 800 കാര്‍ എന്നിവയാണ്‌ സ്വത്തുവിവരകണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയിലേയും ചത്തീസ്ഗാര്‍ഹിലേയും രണ്ട് ഫ്ലാറ്റുകള്‍ (7.27 കോടി), 3.46 കോടിയുടെ ബാങ്ക് നിക്ഷേപം എന്നിവയാണ്‌ സ്വത്ത്. ഇവ കഴിഞ്ഞ വര്‍ഷത്തെ സ്വത്തില്‍ ഉള്‍പ്പെടുത്തിയിരുന്നവ തന്നെയാണ്‌. പുതുതായി യാതൊന്നും മന്‍ മോഹന്‍ സിംഗിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വസ്തുവകകളുടെ മൂല്യം ഉയര്‍ന്നതാണ്‌ ആസ്തി ഇരട്ടിയാകാന്‍ കാരണം. ഡല്‍ഹിയിലേയും ചത്തീസ്ഗാര്‍ഹിലേയും ഫ്ലാറ്റുകള്‍ക്ക് 1.78 കോടിയാണ്‌ കണക്കാക്കിയിരുന്നത്. 150.80 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ക്ക്ലക്ഷവും.

എന്നാല്‍ പ്രധാനമന്ത്രിയേക്കാള്‍ സമ്പന്നരായ മന്ത്രിമാരാണ്‌ മന്ത്രിസഭയിലുള്ളത്. പ്രഫുല്‍ പട്ടേലിന്‌ 52 കോടിയുടെ ആസ്തിയാണുള്ളത്. ശരത് പവാറിന്‌ 22 കോടി. പി.എം.ഒ വെബ്സൈറ്റില്‍ വ്യക്തമാക്കിയതാണ്‌ പുതിയ കണക്കുകള്‍.

പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് 55 ലക്ഷത്തിന്റെ ആസ്തിയാണുള്ളത്. ഇതോടെ മന്ത്രിസഭയിലെ ഏറ്റവും ദരിദ്രനായ മന്ത്രിയെന്ന സ്ഥാനം എ.കെ ആന്റണി നിലനിര്‍ത്തി.

SUMMERY:  Prime Minister Manmohan Singh has assets worth Rs 10.73 crore, double that of last year, but a number of his cabinet colleagues are much richer than him. Among the richer cabinet ministers are Praful Patel with assets of approximately Rs. 52 crore and Sharad Pawar with property worth around Rs. 22 crore, according to the updated list of assets of the ministers posted on the PMO website.

Keywords: National, Manmohan Singh, Richer, Assets, Declared, Cabinet ministers, Prime minister, Sharad Pawar, Praful Patel, AK Antony, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia