Modi's Birthday | ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധിയുടെ ആശംസ ഇങ്ങനെ
Sep 17, 2023, 11:18 IST
ന്യൂഡെൽഹി: (www.kvartha.com) ഞായറാഴ്ച (സെപ്റ്റംബർ 17) 73-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നേതാക്കളിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് പ്രമുഖർ ആശംസകൾ നേർന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, എസ് ജയശങ്കർ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ മോദിക്ക് ആശംസ നേരുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്യുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'നവ ഇന്ത്യയുടെ ശില്പി' എന്ന് വാഴ്ത്തി.
'അമൃത് കാല്' കാലത്ത് മോദി തന്റെ ദീർഘവീക്ഷണവും ശക്തമായ നേതൃത്വവും കൊണ്ട് എല്ലാ മേഖലകളിലും ഇന്ത്യയുടെ വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ആശംസിക്കുന്നതായി ദ്രൗപതി മുർമു പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ' എന്നാണ് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്.
ഒന്നിന് പിറകെ ഒന്നായി നിരവധി ട്വീറ്റുകളിലൂടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നത്. പ്രധാനമന്ത്രിയുടെ പഴയ ഫോട്ടോകളുടെ കൊളാഷ് വീഡിയോ രൂപത്തിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിക്കുന്നതിനായി ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളും ഡിജിറ്റൽ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബമായി ആശംസ അർപ്പിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.
ജന്മദിനത്തോടനുബന്ധിച്ച്, സേവാ പഖ്‌വാഡ പരിപാടി, നമോ വികാസ് ഉത്സവ്, പ്രധാനമന്ത്രി വിശ്വകർമ കൗശൽ സമ്മാൻ യോജനയുടെ ലോഞ്ച് തുടങ്ങി വിവിധ ആഘോഷങ്ങൾ പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട് . 1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വഡ്‌നഗറിലാണ് മോദി ജനിച്ചത്.
Prime Minister, Narendra Modi, Rahul Gandhi, Congress, BJP, Modi Birthday, Amit Shah, Gujarat, Prime Minister Modi turns 73, Rahul Gandhi extends his wishes.

Wishing PM Narendra Modi a happy birthday.
— Rahul Gandhi (@RahulGandhi) September 17, 2023
ഒന്നിന് പിറകെ ഒന്നായി നിരവധി ട്വീറ്റുകളിലൂടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നത്. പ്രധാനമന്ത്രിയുടെ പഴയ ഫോട്ടോകളുടെ കൊളാഷ് വീഡിയോ രൂപത്തിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിക്കുന്നതിനായി ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളും ഡിജിറ്റൽ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബമായി ആശംസ അർപ്പിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.
ജന്മദിനത്തോടനുബന്ധിച്ച്, സേവാ പഖ്‌വാഡ പരിപാടി, നമോ വികാസ് ഉത്സവ്, പ്രധാനമന്ത്രി വിശ്വകർമ കൗശൽ സമ്മാൻ യോജനയുടെ ലോഞ്ച് തുടങ്ങി വിവിധ ആഘോഷങ്ങൾ പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട് . 1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വഡ്‌നഗറിലാണ് മോദി ജനിച്ചത്.
Prime Minister, Narendra Modi, Rahul Gandhi, Congress, BJP, Modi Birthday, Amit Shah, Gujarat, Prime Minister Modi turns 73, Rahul Gandhi extends his wishes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.