ISRO chairman | 'ബീജഗണിതം മുതൽ വ്യോമയാനം വരെ ശാസ്ത്ര തത്വങ്ങൾ വേദങ്ങളിൽ നിന്നാണ് വന്നത്'; യൂറോപ്യൻ ശാസ്ത്രജ്ഞർ അത് പകർത്തുകയായിരുന്നുവെന്ന് ഐഎസ്ആർഒ മേധാവി
May 25, 2023, 14:00 IST
ഭോപ്പാൽ: (www.kavrtha.com) വേദങ്ങളിൽ നിന്നാണ് ശാസ്ത്ര തത്വങ്ങൾ ഉടലെടുത്തതെന്ന് ഐ എസ് ആർ ഒ മേധാവി എസ് സോമനാഥ്. ബീജഗണിതം, വർഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള ആശയങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ചത്തിന്റെ ഘടന, ലോഹശാസ്ത്രം, വ്യോമയാനം പോലും ആദ്യം കണ്ടെത്തിയത് വേദങ്ങളിലാണ്, പിന്നീട് ഈ അറിവുകളെല്ലാം അറബ് രാജ്യങ്ങളിലൂടെ യൂറോപ്പിലെത്തി. ശേഷം പാശ്ചാത്യ ലോകത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവ അവതരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹർഷി പാണിനി സംസ്‌കൃത, വേദ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോമനാഥ്. 'അക്കാലത്തെ ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന ഭാഷയായ സംസ്‌കൃതത്തിന് ലിഖിത ലിപി ഇല്ലായിരുന്നു എന്നതാണ് പ്രശ്നത്തിന്റെ ഒരു ഭാഗം. ഇത് കേൾക്കുകയും ഹൃദയം കൊണ്ട് പഠിക്കുകയും ചെയ്തു, അങ്ങനെയാണ് ഭാഷ നിലനിന്നത്. പിന്നീടാണ് ആളുകൾ സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാൻ തുടങ്ങിയതെന്നും സോമനാഥ് കൂട്ടിച്ചേർത്തു
സംസ്‌കൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ, എൻജിനീയർമാർക്കും ശാസ്ത്രജ്ഞർക്കും സംസ്‌കൃതം വളരെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കമ്പ്യൂട്ടറിന്റെ ഭാഷയ്ക്ക് അനുയോജ്യമാണ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കുന്നവർ ഇത് പഠിക്കുന്നു. കണക്കുകൂട്ടലുകൾക്ക് സംസ്കൃതം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ഗവേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷൻ ചെയർമാനും കൂടിയാണ് സോമനാഥ്.
Keywords: News, National, Bhopal, ISRO Chairman, Importance, Sanskrit, Engineers, Scientists, ‘Principles of science originated in Vedas, but repackaged as western discoveries:’ ISRO chairman S Somanath. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.