Priyanka Gandhi | വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കുമെന്നും ആദ്യമായി തിരഞ്ഞെടുപ്പ് ഗോധയിലിറങ്ങുന്ന പ്രിയങ്കാ ഗാന്ധി

 
Priyanka Gandhi's First Reaction As She Is All Set For Poll Debut From Wayanad, New Delhi, News, Priyanka Gandhi, Politics, Wayanad Bye Poll, National News
Priyanka Gandhi's First Reaction As She Is All Set For Poll Debut From Wayanad, New Delhi, News, Priyanka Gandhi, Politics, Wayanad Bye Poll, National News


റായ് ബറേലിയിലും അമേഠിയിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്
 


ആ ബന്ധം ഒരു സാഹചര്യത്തിലും വിച്ഛേദിക്കാന്‍ കഴിയില്ല

ഞങ്ങള്‍ രണ്ടുപേരും റായ് ബറേലിയും വയനാട്ടിലും പ്രവര്‍ത്തിക്കും 
 

ന്യൂഡെല്‍ഹി: (KVARTHA) വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കുമെന്നും ആദ്യമായി തിരഞ്ഞെടുപ്പ് ഗോധയിലിറങ്ങുന്ന പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മത്സരിക്കുന്നതിന്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി. 


പ്രിയങ്കയുടെ വാക്കുകള്‍:


വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷം. രാഹുലിന്റെ അസാന്നിധ്യം ജനങ്ങള്‍ക്ക് തോന്നാതിരിക്കാന്‍ ശ്രമിക്കും. അദ്ദേഹം വയനാട്ടില്‍ ഇടയ്ക്കിടെ വരുമെന്ന് പറഞ്ഞിട്ടുണ്ട്. വയനാട്ടുകാര്‍ സന്തോഷത്തോടെയിരിക്കാന്‍ പരമാവധി ശ്രമിക്കും. നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കും. റായ് ബറേലിയുമായി വളരെ പഴക്കമുള്ള ബന്ധമാണുള്ളത്. 

റായ് ബറേലിയിലും അമേഠിയിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. ആ ബന്ധം ഒരു സാഹചര്യത്തിലും വിച്ഛേദിക്കാന്‍ കഴിയില്ല. ഞങ്ങള്‍ രണ്ടുപേരും റായ് ബറേലിയും വയനാട്ടിലും പ്രവര്‍ത്തിക്കും. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ പരിഭ്രമം ഇല്ല- പ്രിയങ്ക പറഞ്ഞു.


നീണ്ടനാളത്തെ ചര്‍ചകള്‍ക്കൊടുവില്‍ വയനാട് ലോക് സഭാ മണ്ഡലം ഒഴിയാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.  

നേരത്തെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചിട്ടും പ്രിയങ്ക അതിന് തയാറായിരുന്നില്ല. ഇപ്പോള്‍ നേതാക്കളുടെ എല്ലാം നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രിയങ്ക മത്സരിക്കാന്‍ തീരുമാനിച്ചത്. ചേട്ടന് വേണ്ടി തിരഞ്ഞെടുപ്പില്‍ വോട് ചോദിക്കാന്‍ പല തവണ പ്രിയങ്ക വയനാട്ടില്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ രാഹുലിനെ പോലെ തന്നെ പ്രിയങ്കയും വയനാട്ടുകാര്‍ക്ക് സുപരിചിതയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia