കോണ്‍ഗ്രസ് തിരിച്ചുവരും: പ്രിയങ്ക ഗാന്ധി

 


ന്യൂഡല്‍ഹി: (www.kvartha.com 07/02/2015) തിരിച്ചടികള്‍ക്ക് ശേഷം കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രിയങ്ക ഗാന്ധി. ഇതിന് മുന്‍പും കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അപ്പോഴെല്ലാം പാര്‍ട്ടി ശക്തമായി മുന്നോട്ട് വന്നിട്ടുമുണ്ട്. പാര്‍ട്ടിയുടെ നല്ലകാലം തിരിച്ചുവരുമെന്ന് തന്നെയാണെന്റെ വിശ്വാസം പ്രിയങ്ക പറഞ്ഞു.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.

കോണ്‍ഗ്രസ് തിരിച്ചുവരും: പ്രിയങ്ക ഗാന്ധിഈ തിരഞ്ഞെടുപ്പില്‍ അതൊരു മുഖ്യ എതിരാളിയാണെന്ന് ഞാന്‍ കരുതുന്നുവെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ മറുപടി.

എ.എ.പിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എ.എ.പിക്ക് കോണ്‍ഗ്രസില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

SUMMARY: Congress chief Sonia Gandhi's daughter Priyanka Vadra on Saturday said she was optimistic that her party would bounce back from the series of election defeats.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia