രാഷ്ട്രീയ ലക്ഷ്യം മുതലാക്കാന്‍ തന്നെയും കുടുംബത്തെയും ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നു: പ്രിയങ്ക

 


റായ്ബറേലി: (www.kvartha.com 22.04.2014)    റായ്ബറേലിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ   സോണിയയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തിയ പ്രിയങ്കാ ഗാന്ധി വികാര ഭരിതയായി . അമ്മയ്ക്ക് വേണ്ടിയല്ല  താന്‍ വോട്ടു തേടുന്നതെന്നും മറിച്ച് ഇന്ത്യക്ക് വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തിന്റെ ഭാവിയും കുട്ടികളുടെ ഭാവിയും മുന്നില്‍ കണ്ട് ജനങ്ങള്‍ കോണ്‍ഗ്രസിന്  വോട്ട് ചെയ്യണമെന്നും പ്രിയങ്ക അഭ്യര്‍ത്ഥിച്ചു. തനിക്കും തന്റെ കുടുംബത്തിനും റായ്ബറേലിയിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ ലക്ഷ്യം മുതലാക്കാന്‍ തന്നെയും കുടുംബത്തെയും ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നു: പ്രിയങ്കതന്റെ കുടുംബത്തിന്റെ വേദനകള്‍ സ്വന്തം വേദനകളായി  ഏറ്റെടുത്തവരാണ് റായ്ബറേലിയിലെ ജനങ്ങളെന്നും  പ്രിയങ്ക വ്യക്തമാക്കി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റായ്ബറേലിയില്‍ സോണിയ ഗാന്ധി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും അതിന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലേ കഴിയൂ എന്നും പ്രിയങ്ക പറഞ്ഞു.

തന്നേയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയേയും കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍
ദുഖമുണ്ടെന്നും, അത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നും  പ്രിയങ്ക കൂട്ടിചേര്‍ത്തു. രാഷ്ട്രീയ ലക്ഷ്യം മുതലാക്കാനാണ് തന്നെയും കുടുംബത്തെയും ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  


Keywords:  Priyanka raises poll pitch in Sonia's Rae Bareli; says people insulting family for political gains, Congress, Family, Allegation, Husband, Politics, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia