തടിയന്റവിട നസീറിന്റെ ഫേസ്ബുക്ക് അക്കൗണ്ട്; അന്വേഷണം ആരംഭിച്ചു

 


തടിയന്റവിട നസീറിന്റെ ഫേസ്ബുക്ക് അക്കൗണ്ട്; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: തീവ്രവാദക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന തടിയന്റവിട നസീറിന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. മറ്റാരെങ്കിലുമാകാം അക്കൗണ്ട് പ്രൊഫൈലിന് പിറകിലെന്നാണ് പ്രാഥമീക നിഗമനം. പ്രൊഫൈലിൽ 27 പേരെ ഫ്രണ്ട്സ് ലിസ്റ്റിൽ ആഡ് ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാജ പ്രൊഫൈല്‍ എന്നു കരുതുന്ന ഇതില്‍ ഒന്‍പത് പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. മൂന്നു ഫോട്ടോസാണ് ഇതില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. നിലവില്‍ കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. തീവ്രവാദ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിന്റെ പേരില്‍ ഫെയ്സ് ബുക്ക് അക്കൌണ്ട് തുടങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പോലീസിന്റെ അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക വിവരം അനുസരിച്ച് ഈ വര്‍ഷം ജൂലൈയിലാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഈ സമയത്ത് നസീര്‍ കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. നസീറിന്റെ പേരില്‍ മറ്റാരോ ആണ് ഫെയ്സ് ബുക്ക് അക്കൌണ്ട് തുടങ്ങിയതെന്ന നിഗമനത്തിലെത്താന്‍ ഇതാണ് കാരണം. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം പറഞ്ഞു.

Keywords: Kerala, Thadiyantavide Naseer, Facebook, Profile, Friends list, Jail, Kashmir, Intelligence Agency, Probe, Kannur,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia