Arrested | ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍
Feb 19, 2023, 16:51 IST
ചെന്നൈ: (www.kvartha.com) ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍. ചെന്നൈ നന്ദനത്തെ ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ ചരിത്രാധ്യാപകനായ എം കുമാരസാമി (56) യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി എഗ്മൂറിനടുത്താണ് സംഭവം. തൊപ്പിയും മുഖവും മറച്ച് നടന്നുവന്ന ഇയാള്‍ ബ്ലേഡ് കൊണ്ട് ഭാര്യയെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഗ്മൂറില്‍ ബസിറങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം.
പുരുഷസുഹൃത്തുക്കളുമായി ഭാര്യ നിരന്തരം ഫോണ്‍ചെയ്യുന്നതിന്റെ രോഷമാണ് വധശ്രമത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Keywords: Professor poses as beggar to kill woman in Chennai, Chennai, News, Arrested, Murder Attempt, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.