POS machine | കടയിൽ പണമടയ്ക്കാൻ പിഒഎസ് മെഷീൻ ഉപയോഗിക്കുന്നവരാണോ? ആരും ശ്രദ്ധിക്കാത്ത ഇക്കാര്യം സൂക്ഷിച്ചില്ലെങ്കിൽ വലിയ പണി കിട്ടും; അഡിഡാസ് സ്റ്റോറിൽ നിന്നുള്ള ചിത്രം പങ്കിട്ട് മുന്നറിയിപ്പുമായി സർക്കാർ
Apr 13, 2023, 10:33 IST
ന്യൂഡെൽഹി: (www.kvartha.com) ഏതെങ്കിലും കടയിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി പണം കൈമാറുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിർദേശിക്കുന്നു. കാർഡിന്റെ പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ ഉപഭോക്താക്കൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പിൻ നമ്പർ ചോർത്താൻ പല സ്ഥലങ്ങളിലായി പലതരം കെണികൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് മുന്നറിയിപ്പ്.
ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സൂക്ഷിക്കാൻ വാങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകി ഡെൽഹി വസന്ത് കുഞ്ചിലെ ഡിഎൽഎഫ് മാളിനുള്ളിലെ ഒരു അഡിഡാസ് സ്റ്റോറിന്റെ ചിത്രം ആഭ്യന്തര മന്ത്രാലയം പങ്കിട്ടു. പിഒഎസ് (POS) മെഷീന് മുകളിൽ ക്യാമറ സ്ഥാപിച്ചിരിക്കുന്നതായി മന്ത്രാലയം പുറത്തുവിട്ട ചിത്രത്തിൽ കാണാം. അതായത് ആ മെഷീനിൽ കാർഡ് വഴി പണം നൽകുന്നതിനായി ആരെങ്കിലും പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ അത് കൃത്യമായി ക്യാമറയിൽ പതിയും. കടയിലെ ജീവനക്കാർക്കോ മറ്റോ പിൻ നമ്പർ എളുപ്പത്തിൽ അറിയാനാവും.
'പണം സംരക്ഷിക്കാൻ നിങ്ങളുടെ പിൻ പരിരക്ഷിക്കുക. എടിഎമ്മിലോ പിഒഎസ് മെഷീനിലോ നിങ്ങളുടെ പിൻ അല്ലെങ്കിൽ ഒടിപി നൽകുന്നതിന് മുമ്പ് സമീപത്തുള്ള ക്യാമറകൾ നോക്കുക', ചിത്രം പങ്കിട്ട് സൈബർ ഡോസ്റ്റ് ട്വിറ്ററിൽ കുറിച്ചു. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി പണം പിൻവലിക്കുന്നതിനുള്ള താക്കോലാണ് വ്യക്തിഗത തിരിച്ചറിയൽ നമ്പർ അല്ലെങ്കിൽ പിൻ. കാർഡ് പിൻ സംബന്ധിച്ച് മാത്രമല്ല, ഒടിപിയുടെ കാര്യത്തിലും ജാഗ്രത പുലർത്താൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ രാജ്യത്ത് സൈബർ തട്ടിപ്പുകളുടെ തോത് എന്നത്തേക്കാളും വർധിച്ചു. 2021 ൽ 52,974 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു തരത്തിലും കബളിപ്പിക്കപ്പെടരുതെന്നാണ് സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
Keywords: Delhi-News, News, National, National-News, New Delhi, Fraud, Government, Twitter, Money, 'Protect your PIN', Govt tweets image of Delhi Adidas store with camera above POS machine.
< !- START disable copy paste -->

Protect your PIN to protect #money. Look for nearby cameras before entering your PIN or OTP in ATM or POS machine. @adidas store in DLF Mall Vasant Kunj, New Delhi has a camera right above the billing counter. #SpyCamera #StaySafeOnline #Digital #CyberSafety @RBI @NPCI_NPCI pic.twitter.com/iIxU5py6Zz
— Cyber Dost (@Cyberdost) April 11, 2023
അടുത്തിടെ രാജ്യത്ത് സൈബർ തട്ടിപ്പുകളുടെ തോത് എന്നത്തേക്കാളും വർധിച്ചു. 2021 ൽ 52,974 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു തരത്തിലും കബളിപ്പിക്കപ്പെടരുതെന്നാണ് സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
Keywords: Delhi-News, News, National, National-News, New Delhi, Fraud, Government, Twitter, Money, 'Protect your PIN', Govt tweets image of Delhi Adidas store with camera above POS machine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.