എം.പി.മാര്‍ക്ക് പോലീസ് മര്‍ദനം: പ്രതിഷേധം ശക്തമാകുന്നു

 


ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ രാജി ആവശ്യപ്പെട്ട് സി.പി.എം. പോഷക സംഘടനകള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ എം.പി. മാരായ എം.ബി. രാജേഷിനും, ടി.എന്‍. സീമയ്ക്കും പോലീസിന്റെ  മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
എം.പി.മാര്‍ക്ക്  പോലീസ് മര്‍ദനം:  പ്രതിഷേധം ശക്തമാകുന്നു
M.B. Rajesh

ദേശീയ മഹിള ഫെഡറേഷന്‍ നടത്തിയ മാര്‍ച്ചിനു പിന്നാലെ റെയില്‍വേ ഭവനുസമീപം വെച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് മര്‍ദനം അഴിച്ചുവിടുകയായിരുന്നു. കഴുത്തിനു പിടിച്ചുതള്ളി പോലീസ് ബസിലേക്കിട്ട എം.ബി. രാജേഷ് എം.പിയെ ബസിനുള്ളില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ടി.എന്‍. .സീമ എം.പി. യെ വനിതാ പോലീസുകാര്‍ വലിച്ചിഴച്ചു. പോലീസിന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഇടതുകാലിന്റെ തുടയ്ക്ക് ക്ഷതമേറ്റ എം.പി. രാജേഷിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീമയ്ക്ക് മര്‍ദനത്തെത്തുടര്‍ന്ന് തലകറക്കവും ഛര്‍ദിയുമുണ്ടായി. സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് എാ.പി. മാര്‍ പാര്‍ലമെന്റിലും വിഷയം ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: M.B.Rajesh, T.N.Seema, Rajyasabha,P.J.Kuryan, Police bu, Parliament, March, Attack, Police, New Delhi, D.Y.F.I, SFI, Hospital, National, National news, World news, Health news, Business news, Education news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia