പശുവിനെ കൊന്നെന്ന് ആരോപണം; മെയ്ന്‍പുരിയില്‍ സംഘര്‍ഷാവസ്ഥ, പോലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു
Oct 10, 2015, 11:13 IST
മെയ്ന്‍പുരി: (www.kvartha.com 10.10.2015) ദാദ്രി സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലും സംഘര്‍ഷാവസ്ഥ. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്നും കഴിച്ചെന്നുമാരോപിച്ച് ദാദ്രിയില്‍ ഒരാളെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധങ്ങള്‍ അണയുന്നതിനു മുന്‍പെയാണ് ഉത്തര്‍പ്രദേശിലും പശുവിനെ കൊന്നെന്ന് ആരോപിച്ച് സംഘര്‍ഷം രൂപപ്പെട്ടത്.
പ്രതിഷേധ പ്രകടനങ്ങളില്‍ പോലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. സംഭവത്തില്‍ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തു വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ഗ്രാമത്തിനു സമീപത്തെ പാടത്തു നിന്നിരുന്ന പശുവിനെ പിടികൂടി കൊന്നുവെന്നാണ് ആരോപണം. പശുവിനെ കൊല്ലുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയടുത്തപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. പശുവിനെ കൊലപ്പെടുത്തിയ ഇവര്‍ തോല്‍ ഉരിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ പശുവിനെ കൊന്നതാണോയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Keywords: Protesters Clash with Police in Uttar Pradesh's Mainpuri Over Alleged Cow Slaughter, Allegation, Police, Vehicles, Arrest, National.

Also Read:
ടി.ഇ അബ്ദുല്ലയ്ക്ക് പിന്നാലെ എ. അബ്ദുര്‍ റഹ് മാനും മത്സര രംഗത്തുനിന്നും പിന്‍മാറി
Keywords: Protesters Clash with Police in Uttar Pradesh's Mainpuri Over Alleged Cow Slaughter, Allegation, Police, Vehicles, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.