കൂടംകുളം: മത്സ്യത്തൊഴിലാളികള്‍ തൂത്തുക്കുടി തുറമുഖം ഉപരോധിക്കും

 


കൂടംകുളം: മത്സ്യത്തൊഴിലാളികള്‍ തൂത്തുക്കുടി തുറമുഖം ഉപരോധിക്കും
കൂടംകുളം: ആണവനിലയത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തൂത്തുക്കുടി തുറമുഖം മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച ഉപരോധിക്കും. യന്ത്രവല്‍ക്കൃത മല്‍സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ചാണ് ഉപരോധം. കന്യാകുമാരി, തിരുനല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം ജില്‌ളകളില്‍ തീരപ്രദേശങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കാനും സമരസമിതി നാട്ടുകാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

എന്നാല്‍, ജനരോഷം അവഗണിച്ച് ആണവനിലയത്തിലെ 1000 മെഗാവാട്ട് ശേഷിയുള്ള ആദ്യ റിയാക്ടറില്‍ ആണവ ഇന്ധനം നിറച്ചുതുടങ്ങി. ആണവോര്‍ജ്ജ റഗുലേറ്ററി ബോര്‍ഡിന്റെ (എ.ഇ.ആ.ര്‍ബി) അനുമതി ലഭിച്ചതിനെ തുടര്‍ന്നാണു സമ്പുഷ്ട യുറേനിയം നിറച്ചുതുടങ്ങിയത്. 10% ആണവ ഇന്ധനം ഇതിനകം നിറച്ചു. റഷ്യന്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണു കൂടംകുളം നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത്.

പ്രക്ഷോഭ ഭീതിയില്‍ ആണവനിലയത്തിന്റെ പ്രധാന ലാബും അനുബന്ധ മേഖലകളും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഓപ്പറേഷനല്‍ ഐലന്‍ഡ് എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ 24 മണിക്കൂറും ആണവനിലയത്തിനു സുരക്ഷയൊരുക്കുന്നു.

keywords: national, protesters, Koodamkulam nuclear power plant, port, boycott, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia