Farmers Protest | കർഷക പ്രക്ഷോഭം: സമരച്ചൂടിൽ തിളച്ച് ഡെൽഹിയും അതിർത്തി പ്രദേശങ്ങളും; കണ്ണീർ വാതക പ്രയോഗത്തിനിടയിലും ട്രാക്ടറുകളിലടക്കം കർഷകർ മുന്നോട്ട് തന്നെ; രാജ്യതലസ്ഥാനം വളയും; തടയാൻ വൻ സന്നാഹങ്ങൾ; രണ്ട് സ്റ്റേഡിയം തന്നെ താല്‍ക്കാലിക ജയിലാക്കി ഹരിയാന സര്‍ക്കാര്‍
Feb 13, 2024, 14:55 IST
ന്യൂഡെൽഹി: (KVARTHA) കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ തിളച്ച് ഡെൽഹിയും അതിർത്തി പ്രദേശങ്ങളും. രാവിലെ പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ലെങ്കിലും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടയുകയായിരുന്നു. ഇതോടെ പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിൽ സംഘർഷവും ആരംഭിച്ചു. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
< !- START disable copy paste -->
പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. അതിർത്തിയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. അതേസമയം, പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായി എത്തുന്ന കർഷകരെയും കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. മാർച്ച് കണക്കിലെടുത്തു അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡെൽഹിയോട് ചേർന്നുള്ള ഗാസിപൂർ അതിർത്തിയിലെ ഫ്ലൈ ഓവറിൽ പൊലീസ് പൂർണ സജ്ജമാണ്. ഡൽഹിയിൽ നിന്ന് ഗാസിയാബാദിലേക്കുള്ള പാതയും അടച്ചിട്ടിരിക്കുകയാണ്. യുപി ഗേറ്റ് സർവീസ് റോഡിൽ കുഴിയെടുത്തിട്ടുണ്ട്. കർഷക പ്രക്ഷോഭം കണക്കിലെടുത്ത് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചും 5000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും ഡല്‍ഹിയെ സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ക്ക് പുറമെ റോഡ് സ്‌പൈക്കുകള്‍, കമ്പിവേലികള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. സിര്‍സയിലെ ചൗധരി ദല്‍ബീര്‍ സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയം ദാബ്വാലിയിലെ ഗുരു ഗോബിന്ദ് സിംഗ് സ്റ്റേഡിയം എന്നിവ ഹരിയാന സർക്കാർ താല്‍ക്കാലിക ജയിലാക്കി മാറ്റിയിട്ടുണ്ട്.
തിങ്കളാഴ്ച അർധരാത്രി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട എന്നിവരുമായി രണ്ടാം വട്ട ചർച്ച നടത്തിയിരുന്നു. അഞ്ച് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം കണ്ടെത്താമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയെങ്കിലും ഉറപ്പിനു വ്യക്തതയില്ലെന്നും സമരം തുടരുമെന്നും കർഷകസംഘടന നേതാക്കൾ അറിയിക്കുകയായിരുന്നു.
വിളകൾക്ക് മിനിമം താങ്ങുവില (MSF) ഉറപ്പുനൽകുന്നതിനുള്ള നിയമം കൊണ്ടുവരികയെന്നതാണ് കർഷകരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. ഇതുകൂടാതെ സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിട്ടുണ്ട്.
Keywords: News, Malayalam News, National, Kerala, MSP Guarantee, Law, Farmers, Protesters try crossing Punjab-Haryana border amid teargas firing

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.