EPFO & Aadhar | ഇപിഎഫ്ഒ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്: ജനനതീയതിയുടെ രേഖമായി ഇനി ആധാർ കാർഡ് നൽകാനാവില്ല! പകരമെന്ത്?
Jan 18, 2024, 16:24 IST
ന്യൂഡെൽഹി: (KVARTHA) ഇപിഎഫ് അക്കൗണ്ടുള്ള കോടിക്കണക്കിന് ആളുകൾ രാജ്യത്തുണ്ട്. എല്ലാ മാസവും ശമ്പളത്തിന്റെ കുറച്ച് ഭാഗം പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ഈ പണം ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്നു. നിങ്ങൾക്കും ഒരു പിഎഫ് അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു വലിയ വാർത്തയുണ്ട്.\
ജനന തെളിവിന് ആധാർ കാർഡ് സാധുവാകില്ല
ജനനത്തീയതിയുടെ തെളിവായി ഇനി ആധാർ കാർഡിന് സാധുതയില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) വിജ്ഞാപനം പുറപ്പെടുവിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഇപിഎഫ്ഒ ജനനത്തീയതിയുടെ തെളിവായി ആധാർ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇത് രാജ്യത്തെ കോടിക്കണക്കിന് വരിക്കാരെ നേരിട്ട് ബാധിക്കും.
എന്താണ് കാരണം?
നിരവധി ഗുണഭോക്താക്കൾ ജനനത്തീയതിയുടെ തെളിവായി ആധാർ സമർപിക്കുന്നുണ്ട്. 2016ലെ ആധാർ നിയമം അനുസരിച്ച് ആധാർ ജനനത്തീയതിയുടെ തെളിവായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഇത് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നും എന്നാൽ ജനനത്തീയതിയുടെ തെളിവല്ലെന്നും യുഐഡിഎഐ ഊന്നിപ്പറഞ്ഞു.
പകരം ഏതൊക്കെ രേഖകൾ ഉപയോഗിക്കാം?
* ജനന സർട്ടിഫിക്കറ്റ് -
* അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി നൽകുന്ന മാർക്ക് കാർഡ്.
* സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (SSLC), സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) തുടങ്ങിയവ.
* സർവീസ് റെക്കോർഡ് അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കറ്റ്
* പാൻ കാർഡ്
* കേന്ദ്ര/സംസ്ഥാന പെൻഷൻ പേയ്‌മെന്റ് ഓർഡർ
* സർക്കാർ നൽകുന്ന താമസ സർട്ടിഫിക്കറ്റ്
* പാസ്പോർട്ട്
* സർക്കാർ പെൻഷൻ രേഖകൾ
* സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
Keywords: News, National, New Delhi, EPFO, Birth Proof, Aadhaar, PF, Adhar Card, Birth Certificate, Provident Fund Body Removes Aadhaar As Birth Proof.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.