കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കി ഉത്തരവ്; സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

 


പുതുച്ചേരി: (www.kvartha.com 05.12.2021) കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കി ഉത്തരവ്. വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടര്‍ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജ്യത്ത് നിയമം മൂലം കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്. 

1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. നിയമത്തിന്റെ 8, 54(1) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. വാക്‌സിനെടുക്കാന്‍ പലയിടത്തും ആളുകള്‍ വിമുഖത പ്രകടിപ്പിക്കുന്നതിനിടെയാണ് കടുത്ത നടപടിയുമായി പുതുച്ചേരി ഭരണകൂടം രംഗത്തെത്തുന്നത്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കി ഉത്തരവ്; സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

നൂറുശതമാനം വാക്സിനേഷനില്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍കാര്‍ തുടരുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ പറഞ്ഞു.

അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും ഗുജറാതിലും ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഗുജറാതിലെ ജാംഗനറില്‍ രോഗം സ്ഥിരീകരിച്ച 72 കാരന്റെ സമ്പര്‍ക്കപട്ടികയിലെ 10 പേരുടെ ഫലം രണ്ട് ദിവസത്തിനകം കിട്ടിയേക്കും. എന്നാല്‍ കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

Keywords:  News, National, India, Law, COVID-19, Vaccine, Puducherry announces that Covid-19 vaccination compulsory in the Union Territory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia