Compensation | ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപിഴവിന് ആശുപത്രി 22.94 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

 


പുതുച്ചേരി: (www.kvartha.com) താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് മരിച്ച യുവതിയുടെ മാതാപിതാക്കൾക്ക് 22.95 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജിപ്മർ ആശുപത്രിയോട് പുതുച്ചേരി സംസ്ഥാന ഉപഭോക്തൃ പരാതി കമ്മീഷൻ ഉത്തരവിട്ടു. ജസ്റ്റിസ് ആർ പൊങ്ങിയപ്പൻ അധ്യക്ഷനായ കമീഷന്റെ ഉത്തരവിൽ ജിപ്മർ ഡയറക്ടറോടും സ്ഥാപനത്തിലെ ഗൈനക്കോളജി പ്രൊഫസർ ലത ചതുർവേദിലയോടും സംയുക്തമായും ഒന്നിച്ചും തുക നൽകാൻ നിർദേശിച്ചു. 69 പേജുള്ള ഉത്തരവിൽ 5,000 രൂപ നിയമ ചിലവുകൾക്കായി നൽകണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Compensation | ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപിഴവിന് ആശുപത്രി 22.94 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പുതുച്ചേരിയിൽ താമസിക്കുന്ന പരാതിക്കാരായ ദമ്പതികളുടെ മകളും ബെംഗളൂരുവിൽ ഐടി ജീവനക്കാരിയുമായിരുന്ന ശ്രീരാജരാജേശ്വരി (22) മരിച്ച സംഭവത്തിലാണ് വിധി. പെട്ടെന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൈനക്കോളജിസ്റ്റ് രോഗിയെ പരിശോധിക്കുകയും രക്തപരിശോധന എക്സ്-റേ, സ്കാൻ തുടങ്ങിയ ചില ക്ലിനിക്കൽ പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ നടത്താൻ നിർദേശിക്കുകയും ചെയ്തു.

'താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ മരുന്നുകളൊന്നും നൽകാതെ ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയപ്പോൾ, കഠിനമായ വയറുവേദന, ഛർദി തുടങ്ങിയവ അനുഭവപ്പെട്ടു. വീണ്ടും ആശുപത്രിയിലേക്ക് മടങ്ങി. 2016 ജനുവരി 20 ന് നടത്തിയ പരിശോധനയിൽ, ശസ്ത്രക്രിയയുടെ ഫലമായി അവൾക്ക് പെരിടോണിറ്റിസ് ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ജനുവരി 22 ന് രാജേശ്വരി മരിച്ചു', പരാതിയിൽ പറയുന്നു.

താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കിടെ കുടലിലുണ്ടായ ക്ഷതം മൂലമാണ് മകൾ മരിച്ചതെന്നാണ് പരാതിക്കാരുടെ കേസ്. 2015 ഡിസംബർ 28-ലെ താക്കോൽദ്വാര സർജറി, 2016 ജനുവരി 21-ന് നടത്തിയ രണ്ടാം സർജറി എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ ഗ്രന്ഥങ്ങൾ, മുൻകാല കോടതി വിധികൾ, ഓപ്പറേഷൻ കുറിപ്പുകൾ തുടങ്ങിയവ പരിശോധിച്ചതിന് ശേഷമാണ് കമീഷൻ വിധി പുറപ്പെടുവിച്ചത്.

Keywords: News, National, Puducherry, Hospital, Compensation, Woman, Death, Surgery, Treatment,   Puducherry hospital told to pay Rs 23 lakh compensation for woman's death after surgery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia