സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടു; പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com 28.02.2020) പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതി യൂസുഫ് ചോപ്പന് ഡെല്‍ഹി പാടാല്യ ഹൗസ് കോടതി ജാമ്യം നല്‍കി. നിയമപ്രകാരം സമയബന്ധിതമായി ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ജാമ്യം അനുവദിച്ചത്. സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതിക്ക് സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടു; പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം

ആവശ്യപ്പെടുന്ന സമയത്ത് കോടതിയില്‍ ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. യൂസുഫ് 50,000 രൂപ കെട്ടിവയ്ക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

180 ദിവസമായി എന്‍ ഐ എയുടെ കസ്റ്റഡിയിലാണ് യൂസുഫ്. നിയമപ്രകാരം ഈ സമയപരിധിക്കുള്ളില്‍ എന്‍ ഐ എ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണമായിരുന്നു. ഫെബ്രുവരി 11നാണ് സമയപരിധി അവസാനിച്ചത്.

Keywords:  News, National, India, New Delhi, Court, Bail, Accused, NIA, Judge, Pulwama Terrorist Accused Gets Bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia