Found Dead | 'ശരീരത്തില്‍ മുറിവുകള്‍'; യുവമോര്‍ച നേതാവ് റെയില്‍വെ ട്രാകില്‍ മരിച്ച നിലയില്‍

 


പൂനെ: (KVARTHA) യുവ മോര്‍ച നേതാവിനെ റെയില്‍വെ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ മേഖലയിലെ നേതാവായ സുനില്‍ ധുമല്‍ (35) ആണ് മരിച്ചത്. ചൊവാഴ്ചയാണ് ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനില്‍ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സുനില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് മേഖലയിലെ യുവ മോര്‍ച പ്രവര്‍ത്തകര്‍ പറഞ്ഞു. കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിച്ചിരുന്ന വ്യക്തിയാണ് സുനില്‍. കുടുംബപരമായിട്ടും സാമ്പത്തികപരമായിട്ടും പ്രശ്നങ്ങളൊന്നും സുനിലിനില്ലെന്നും പ്രവര്‍ത്തകര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ശരീരത്തില്‍ മുറിവുകളോടെയാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയതെന്നും അത് എങ്ങനെ സംഭവിച്ചതാണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പൂനെ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Found Dead | 'ശരീരത്തില്‍ മുറിവുകള്‍'; യുവമോര്‍ച നേതാവ് റെയില്‍വെ ട്രാകില്‍ മരിച്ച നിലയില്‍

 

Keywords: News, National, National-News, Obituary, Obituary-News, General Secretary, BJP, Train, Pune News, Yuva Morcha President, Sunil Dhumal, Found Dead, Railway Track, Pune BJP Yuva Morcha President Sunil Dhumal Found Dead in Railway Track.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia