Gun Attack | അമ്മയുമായുള്ള വഴക്കിനിടെ പിതാവിന്റെ 'വെടിയേറ്റ' 8 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

 


പൂനെ: (www.kvartha.com) അമ്മയുമായുള്ള വഴക്കിനിടെ പിതാവിന്റെ വെടിയേറ്റ എട്ടു വയസ്സുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പൊലീസ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദാരുണമായ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.

Gun Attack | അമ്മയുമായുള്ള വഴക്കിനിടെ പിതാവിന്റെ 'വെടിയേറ്റ' 8 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

സംഭവത്തെ കുറിച്ച് ഡി സി പി പൗര്‍ണമി ഗെയ്ക് വാദ് പറയുന്നത്:

സംഭവവുമായി ബന്ധപ്പെട്ട് അച്ഛന്‍ പാണ്ഡുരംഗ് തുകാരന്‍ ഉഭേ(38) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് വെടിവെയ്ക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ഒരു ശസ്ത്രക്രിയ കഴിഞ്ഞതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തിനിടെ തോക്ക് പുറത്തെടുത്ത യുവാവ് വഴക്ക് മൂര്‍ഛിച്ചതോടെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ വെടിയേറ്റത് അടുത്ത് നിന്നിരുന്ന മകള്‍ക്കാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി ഉപയോഗിച്ചത് ഒരു റിവോള്‍വര്‍ ആണ്. അത് ഉപയോഗിക്കാനുള്ള ലൈസെന്‍സ് അയാള്‍ക്ക് ഉണ്ടായിരുന്നു.

Keywords: Pune: Eight-year-old girl critical after man ‘fires gun’ during fight with woman, Pune, News, Local News, Gun attack, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia