Arrested | 'പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിന് മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് ചിത്രീകരണം'; യുവതിയും സുഹൃത്തും അറസ്റ്റില്‍; വീഡിയോ ഫോണില്‍ പകര്‍ത്തിയ മൂന്നാമന്‍ ഒളിവില്‍
യുവാവിന്റെ കൈയില്‍ പിടിച്ച് പുറത്തേക്ക് തൂങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു
പത്തുനില കെട്ടിടത്തിന് സമാന ഉയരത്തിലുള്ള ക്ഷേത്രത്തിന് മുകളില്‍ കയറിയായിരുന്നു ഇവരുടെ അഭ്യാസപ്രകടനമെന്നും പൊലീസ്
പുനെ: (KVARTHA) പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിന് മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സ് എടുത്തെന്ന സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. വീഡിയോ ഫോണില്‍ പകര്‍ത്തിയ മൂന്നാമന്‍ ഒളിവില്‍. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
പുനെ സ്വദേശികളായ മിഹിര്‍ ഗാന്ധി (27), മിനാക്ഷി സലുന്‍ഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിന് മുകളില്‍ വച്ചായിരുന്നു ഇവര്‍ റീല്‍സെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
WHO should announce REELdemic ! 😋
— Kumar Manish (@kumarmanish9) June 20, 2024
This is from #Pune.
pic.twitter.com/U3Bg12r4R6
ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറി അപകടകരമായി തൂങ്ങിക്കിടന്നാണ് ഇവര്‍ റീല്‍സെടുത്തതെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ കൈയില്‍ പിടിച്ച് പുറത്തേക്ക് തൂങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുനില കെട്ടിടത്തിന് സമാന ഉയരത്തിലുള്ള ക്ഷേത്രത്തിന് മുകളില്‍ കയറിയായിരുന്നു ഇവരുടെ അഭ്യാസപ്രകടനമെന്നും പൊലീസ് പറഞ്ഞു.
മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരം ഇവര്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തതായും ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും ഭാരതി വിദ്യാപീഠ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദശരഥ് പാട്ടീല്‍ പറഞ്ഞു.