മുഖത്ത് നാല്പതോളം കുത്തേറ്റ്, പാതി കത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
May 13, 2014, 10:51 IST
പൂനെ: മുഖത്ത് നാല്പതോളം കുത്തേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. എന്നാല്‍ സംഭവസ്ഥലത്തെത്തിയ പോലീസിന് 20 വയസ് പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് കണ്ടെത്താനായത്.
ദങേ ചൗക്കിന് സമീപത്തെ ഹിഞ്ചേവാഡിചിഞ്ച് വാഡില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പകുതിയോളം കത്തിയ നിലയിലായിരുന്നു മൃതദേഹം. മുഖത്ത് സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിയ നാല്പതോളം പാടുകളുണ്ട്. അതേസമയം മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകുമെന്നാണ് നിഗമനം. പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പ്രതി മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞിരിക്കാമെന്നും പോലീസ് പറയുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാനിത് സഹായമാകുമെന്നാണ് പ്രതീക്ഷ.
SUMMARY: Pune: Mumbai police on Saturday received a call complaining about an abandoned dead body of a woman.
Keywords: Pune, Murder, Youth, Stabbed, Face,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.